എംഎസ്എസ്എസ് പാലക്കാട് താലൂക്ക് യൂണിയനിലെ വിവിധ വനിതാ സ്വയം സഹായ സംഘങ്ങൾ ആരംഭിക്കാൻ പോകുന്ന സ്വയംതൊഴിൽ പദ്ധതികളുടെ ആലോചനയോഗം ചേർന്നു

New Update

publive-image

പാലക്കാട്: പാലക്കാട് താലൂക്ക് യൂണിയനിലെ വിവിധ വനിതാ സ്വയം സഹായ സംഘങ്ങൾ ആരംഭിക്കാൻ പോകുന്ന സ്വയം തൊഴിൽ പദ്ധതികളുടെ അവലോകന യോഗം താലൂക്ക് യൂണിയൻ വൈസ് പ്രസിഡൻ്റും എംഎസ്എസ്എസ് കോർഡിനേറ്ററുമായ  എം. ദണ്ഡപാണി നിർവ്വഹിച്ചു.

Advertisment

ചടങ്ങിന് യൂണിയൻ  പ്രസിഡൻ്റ് അഡ്വ. കെ.കെ മേനോൻ നേതൃത്വം നല്കി. സെക്രട്ടറി എൻ. കൃഷ്ണകുമാർ മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റി നടപ്പിലാക്കിവരുന്ന പദ്ധതികളെ കുറിച്ച് വിശദീകരിച്ചു.

യൂണിയൻ വനിതാ സമാജം സെക്രട്ടറി അനിത ശങ്കർ, എംഎസ്എസ്എസ് ജോയിൻ്റ് കോർഡിനേറ്റർ ഹരിദാസ് മച്ചിങ്ങൽ, ധനലക്ഷ്മി ബാങ്ക് മൈക്രൊ ക്രെഡിറ്റ്  ഫിനാൻസ് ഓഫിസർ പി. പ്രവീൺ സ്വയം സഹായ സംഘങ്ങൾക്കുള്ള ബാങ്ക് ക്രെഡിറ്റ് ലോൺ വായ്പയെ കുറിച്ച് വിശദീകരിച്ചു.

Advertisment