/sathyam/media/post_attachments/w7xVqzTKxEN49deFPFSJ.jpg)
പാലക്കാട്: പാലക്കാട് ഉൾപ്പെടെയുള്ള മദിരാശി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായും, അവിഭക്ത കോൺഗ്രസിന്റെ അഖിലേന്ത്യാ പ്രസിഡന്റായും പ്രവർത്തിച്ച പ്രമുഖ സ്വാതന്ത്ര്യസമരസേനാനി കൂടിയായ കെ. കാമരാജിന്‍റെ 120-ാം ജൻമദിനം ജൂലായ് 15, 16 തിയ്യതികളിൽ വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മഹാത്മാഗാന്ധി ഉൾപ്പെടെ ഒട്ടേറെ ദേശീയ നേതാക്കൾ സന്ദർശിച്ചിട്ടുള ദക്ഷിണേന്ത്യയിലെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ കേന്ദ്രമായി പ്രവർത്തിച്ച അകത്തേത്തറ ശബരി ആശ്രമം, ആർ കൃഷ്ണസ്വാമി അയ്യർ സ്ഥാപിച്ച് 100-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന സന്ദർഭത്തിലാണ് ഇത്തരമൊരു ആഘോഷ പരിപാടികൾക്ക് സമിതി രൂപം നൽകിയതെന്ന് അവർ പറഞ്ഞു.
പാലക്കാട് ജില്ലയിലെ കാർഷിക മേഖലയിൽ ജലസേചനമൊരുക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്ന മലമ്പുഴ ഡാം യഥാർത്ഥമാക്കുന്നതിൽ മദിരാശി മുഖ്യമന്ത്രിയെന്ന നിലയിൽ കാമരാജ് വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭരണ കാലത്ത് മുപ്പതിനായിരം വിദ്യാഭ്യാസസ്ഥാപനങ്ങൾ ആരംഭിച്ചു. അതിന്റെ ഗുണഫലങ്ങൾ പാലക്കാടിനും ലഭിച്ചിട്ടുണ്ട്.
ആഘോഷ പരിപാടിയുടെ ഭാഗമായി ജൂലായ് 15ന് രാവിലെ 8 മണിക്ക് മലമ്പുഴ ഡാമിൽ കാമരാജിന്റെ പേര് ആലേഖനം ചെയ്തിട്ടുള്ള ശിലാഫലകത്തിലും മുഖ്യമന്ത്രിയെന്ന നിലയിൽ അദ്ദേഹം ഉൽഘാടനം നിർവഹിച്ച പാലക്കാട് സുൽത്താൻപേട്ട എൽ സ്കൂളിൽ സ്ഥാപിച്ചിട്ടുള്ള കാമരാജിന്റെ പേര് ആലേഖനം ചെയ്തിട്ടുളള ശിലാഫലകത്തിലും സമിതി പ്രവർത്തകർ പുഷ്പാർച്ചന നടത്തും. രാവിലെ 10 ന് ജില്ലാ കമ്മിറ്റി ഓഫീസിൽ കാമരാജിൻ്റ ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും നടത്തും.
16 ന് രാവിലെ 10 മണിക്ക് കോർട്ട് റോഡിലുളള തൃപ്തി ഹാളിൽ ചേരുന്ന ജൻമദിനാഘോഷ സമ്മേളനം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത നേടിയ സമിതി അംഗങ്ങളുടെ മക്കളെയും ശബരി ആശ്രമത്തിലെ എസ്എസ്എൽസി വിജയികളായ വിദ്യാർത്ഥികളെയും, കായിക പ്രതിഭകളെയും ആദരിക്കുന്ന ചടങ്ങ് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ടി.ആർ. കൃഷ്ണസ്വാമി സ്മാരക അവാർഡുകളുടെ വിതരണവും മന്ത്രി നിർവഹിക്കും.
എൻസി തമിഴ്‌നാട് സംസ്ഥാന വൈസ് പ്രസിഡന്റ് മുല്ല എഥ്വിരാജ്, കാമരാജ് അനുസ്മരണ പ്രഭാഷണം നടത്തും. സമിതി രക്ഷാധികാരി പി.എ. റസാക്ക് മൗലവി, ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം കെ ആർ ഗോപിനാഥ്, മലബാർ ദേവസ്വം ബോർഡ് അംഗം ഓട്ടർ ഉണ്ണികൃഷ്ണൻ, ശബരി ആശ്രമം സെക്രട്ടറി ടി ദേവൻ എന്നിവർ പ്രസംഗിക്കും.
പാവപ്പെട്ട ഒരു തൊഴിലാളി കുടുംബത്തിൽ ജനിച്ച് മരണം വരെയും കുടുംബജീവിതം പോലും ത്യജിച്ച് ജനങ്ങൾക്ക് വേണ്ടി നിലകൊണ്ട കെ. കാമരാജിന്‍റെ സ്മരണ നിലനിർത്തുന്നതിന് മലമ്പുഴ ഡാമിലോ, പാലക്കാട് നഗരത്തിലോ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്നും വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത സമിതി ചെയർമാൻ എ. രാമസ്വാമി, ജനറൽ കൺവീനർ മോഹൻ ഐസക്, ട്രഷറർ എം.എൻ. സെയ്ഫുദ്ദീൻ കിച്ചലു എന്നിവർ ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us