പാലക്കാട് റോബിൻസണ്‍ റോഡ് ഗതാഗതക്കുരുക്കിൽ. കുരുക്ക് ഒഴിവാക്കാന്‍ അധികൃതരടെ ശ്രദ്ധ പതിയണമെന്ന് ആവശ്യപ്പെട്ട് പൊതുജനം

New Update

publive-image

റോബിൻസൻ റോഡിലെ ഗതാഗതക്കുരുക്ക്‌

പാലക്കാട്: ജില്ലാ ആശുപത്രിക്കു മുന്നിൽ നിന്നും മിഷ്യൻ സ്കൂൾ, കെഎസ്ആർടിസി ബസ്റ്റാൻ്റ്,  ടൗൺ ബസ്റ്റാൻ്റ് എന്നിവടങ്ങളിലേക്ക് വേഗം എത്താവുന്ന റോഡായ റോബിൻസണ്‍ റോഡിൽ ഗതാഗതക്കുരുക്ക് പതിവായിരിക്കയാണ്.

Advertisment

ജില്ലാശുപത്രിയിൽ നിന്നും വരുന്ന രോഗികളെ കൊണ്ടു പോകുന്നതും ജില്ലാശുപത്രിയിലേക്ക് രോഗികളെ കൊണ്ടുവരുന്നതുമായ വാഹനങ്ങളും കുരുക്കിൽപ്പെട്ട് പലപ്പോഴും ഇവിടെ കഷ്ടപ്പെടുകയാണ്.

ഈ റോഡിലെ ചില സ്വകാര്യ സ്ഥാപനങ്ങളിലേക്ക് വരുന്ന വാഹനങ്ങൾ റോഡിൻ്റെ ഇരുവശവും പാർക്ക് ചെയ്യുന്നതിനാലാണ് കരുക്കുണ്ടാവുന്നതെന്ന് പരിസരത്തെ കച്ചവടക്കാർ പറയുന്നു. സ്കാനിങ്ങും മറ്റും നടത്തുന്ന സ്ഥാപനത്തിലേക്കെത്തുന്ന വാഹനങ്ങളാണ് റോഡരുകിൽ പാർക്ക് ചെയ്യുന്നവയിൽ ഭൂരിഭാഗവും.

ഇത്തരം സ്ഥാപനങ്ങൾ പാർക്കിങ്ങ് സൗകര്യം ഏർപ്പെടുപ്പെടുത്തണമെന്ന ജനകീയ ആവശ്യം ശക്തമായിരിക്കയാണ്. ട്രാഫിക് പോലീസിൻ്റെ ശ്രദ്ധ ഇവിടേക്ക് തിരിയണമെന്നും കച്ചവടക്കാരും പരിസരവാസികളും ആവശ്യപ്പെട്ടു.

Advertisment