ഒലവക്കോട് താണാവ് റെയില്‍വേ മേല്‍പാലത്തിലെ അപകടക്കുഴിയടച്ച് പോലീസുകാര്‍ മാതൃകയായി. പാലക്കാട്ടെ വിവിധ വിഭാഗത്തിലുള്ള പോലീസുകാര്‍ സംയുക്തമായാണ് കുഴിയടച്ചത് 

New Update

publive-image

പാലക്കാട്: നിയമ പാലനം മാത്രമല്ല റോഡ് കുഴിയടക്കാനും തങ്ങൾക്ക് കഴിയുമെന്ന് വീണ്ടും തെളിയിച്ചിരിക്കയാണ് നോർത്ത് പോലീസ് സ്റ്റേഷൻ, കൺട്രോൾ റൂം, ജനമൈത്രി പോലീസ് എന്നിവയിലെ പോലീസുകാർ. ഒലവക്കോട് താണാവിലെ റെയിൽവേ മേൽപാലത്തിലെ വലിയ അപകടക്കുഴിയാണ് ഇന്ന് രാവിലെ അവർ അടച്ചത്.

Advertisment

ഈ കുഴിയിൽ ഇരുചക്ര വാഹനങ്ങൾ വീഴുകയും മറ്റു വാഹനങ്ങൾ സാവധാനം കുഴിയിലിറങ്ങി കേറുമ്പോൾ ഗതാഗതക്കുരുക്കും സ്ഥിരം പതിവായതിനെ തുടർന്നുള്ള പരാതിയാണ് ഇങ്ങനെ ചെയ്യാൻ തയ്യാറായതെന്ന് പോലീസുകാർ പറഞ്ഞു.

രാവിലെയായതിനാൽ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. ഒരു വശത്തുകൂടിയാണ് വാഹനങ്ങൾ കടത്തിവിട്ടത്. ധോണി മേരിമാത ഗ്രേനൈറ്റ് കമ്പനിയാണ് കൂഴിയടക്കാനുള്ള മെറ്റലും പാറപ്പൊടിയും നൽകിയത്

എ.എസ്.ഐ വിനോദ്, സി.പി.ഒമാരായ ഹരിദാസ്, ഹക്കീം, സുഭാഷ്, ജനമൈത്രി ബീറ്റ് ഓഫീസർമാരായ ശിവകുമാർ, ലത്തീഫ് എന്നിവരാണ് നേതൃത്വം നൽകിയത്.

Advertisment