/sathyam/media/post_attachments/EA1p3wwEq37IG6AVjJre.jpg)
പട്ടാമ്പി:മതാന്ധതയിൽ മുഴുകിയ ലോകത്തെ വെളിച്ചത്തിലേക്ക് നയിക്കാൻ ഗുരു സന്ദേശങ്ങൾ അനിവാര്യമാണെന്ന് വി.കെ. ശ്രീകണ്ഠൻ എംപി പറഞ്ഞു. ശ്രീനാരായണ ഗുരു കൃതികൾ ഭാരതീയ നൃത്ത കലകളിലൂടെ അവതരിപ്പിക്കുന്ന 'ദൈവദശകം' കൂട്ടായ്മയുടെ 'എൻ്റെ ഗുരു' ക്യാമ്പ് പട്ടാമ്പിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വന്തം മോക്ഷത്തിനുമപ്പുറം സമൂഹത്തെ മനുഷ്യത്വത്തിലൂന്നി സംസ്കരിച്ച സന്യാസ ശ്രേഷ്ഠനായിരുന്നു ഗുരു. ജാതി വ്യവസ്ഥകളുടെ ചങ്ങലകെട്ടുകൾ തകർത്തെറിഞ്ഞ സാംസ്കാരിക പ്രവർത്തനമാണ് ഗുരു നടത്തിയത് എന്നും അദ്ദേഹം പറഞ്ഞു.
ആഴവും പരപ്പുമാർന്ന അനന്തമായ കടലാണ് ഗുരു ഏകവചനത്തിലോ നിർവ്വചനത്തിലോ ഒതുക്കപ്പെടാനാവാത്ത ദർശനങ്ങളുടെ മഹാഗുരു. ഒന്നായിരിക്കുന്ന ഒരു സിദ്ധാന്തമല്ലാതിരിക്കെ തന്നെ ഗുരുവിനെ ഭാരതീയ നാട്യകലകളുടെ സൂക്ഷ്മ ഭാവങ്ങളിലൂടെയും ലാവണ്യരൂപങ്ങളിലൂടെയും അവതരിപ്പിക്കുന്നതിനാണ് ദൈവദശകം കൂട്ടായ്മ ക്യാംപ് ഒരുക്കിയത്.
ദൈവദശകം 100 ലോകഭാഷകളിൽ മൊഴിമാറ്റി പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണു ഗുരു കൃതികളും അരങ്ങിലെത്തിക്കുന്നത്. ഗിന്നസ് റെക്കോർഡ് നേടിയ ദൈവദശകം നൃത്താവിഷ്കാരത്തിനു നേതൃത്വം നൽകിയ അധ്യാപകരും പാലക്കാട് ജില്ലയിലെ നർത്തകരും ക്യാംപിൽ പങ്കെടുത്തു. ഗുരുധ്യാനം, ദൈവദശകം, കുണ്ഡലിനിപ്പാട്ട്, ജനനീ നവരത്ന മഞ്ജരി, പിണ്ഡനന്ദി, അനുകമ്പാ ദശകം, ശിവപ്രസാദ പഞ്ചകം എന്നീ കൃതികളാണ് നൃത്തരൂപത്തിൽ അരങ്ങിലെത്തിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us