റോഡിലെ കുണ്ടും കുഴിയും: യൂത്ത് കോണ്‍ഗ്രസ് പാലക്കാട് നിയോജക മണ്ഡലം കമ്മിറ്റി ഫോട്ടോ പ്രദർശനം നടത്തി

New Update

publive-image

പാലക്കാട്: പാലക്കാട് നഗരസഭയുടെ അനാസ്ഥയും കെടുകാര്യാസ്ഥതയും നഗര ജനതയോടുള്ള അവഗണനയും തുറന്നു കാണിച്ച് യൂത്ത് കോണ്‍ഗ്രസ് പാലക്കാട് നിയോജക മണ്ഡലം കമ്മിറ്റി ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു.

Advertisment

നിയോജകമണ്ഡലം പ്രസിഡൻറ് സദാം ഹുസൈൻ സദാം ഹുസൈൻ അധ്യക്ഷനായി. കെഎസ്‌യു ജില്ലാ പ്രസിഡൻറ് കെ.എസ് ജയഘോഷ് ഉദ്ഘാടനം നിർവഹിച്ചു.

യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവാഹ സമിതി അംഗം പ്രശോഭ് വത്സൻ, ജില്ല ഭാരവാഹികളായ പി.എസ് വിപിൻ, സി നിഖിൽ, നഗരസഭാ പ്രതിപക്ഷ പാർട്ടി ലീഡർ സാജോ ജോൺ, നഗരസഭ അംഗങ്ങളായ ഡി ഷജിത് കുമാർ, എ കൃഷ്ണൻ, മിനി ബാബു, അനുപമ പ്രശോഭ്, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ ലക്ഷ്മണൻ, ഷമീർ, പ്രശാന്ത് യാക്കാര തുടങ്ങിയവർ നേതൃത്വം നൽകി.

Advertisment