/sathyam/media/post_attachments/f29LzoZVWzl1sLwoXWfF.jpg)
പാലക്കാട്: ജൂലൈ 4 ന് കാസർകോഡുനിന്ന് ആരംഭിച്ച വനിതാ മുന്നേറ്റ ജാഥയുടെ ജില്ലാതല
സമാപനം കോട്ട മൈതാനത്ത് മുൻ എംപി കെ.ഇ ഇസ്മയിൽ ഉത്ഘാടനം ചെയ്തു. സമാപന
യോഗത്തിൽ വർക്കിങ്ങ് വിമൻസ് ഫോറം ജനറൽ സെക്രട്ടറി കെ മല്ലിക അദ്ധ്യക്ഷത
വഹിച്ച യോഗത്തിൽ സിപിഐ ജില്ലാ സെക്രട്ടറി ടി സിദ്ദാർത്ഥൻ, അഡ്വ. ആശാ ഉണ്ണിത്താൻ, പ്രൊഫ. പാർവ്വതി വാര്യർ, കെ ഷാനവാസ് ഖാൻ, കെ.പി ഗോപകുമാർ, കെ മുകുന്ദൻ എന്നിവർ സംസാരിച്ചു.
സമാപന യോഗത്തിൽ പ്രശസ്ത ഭരതനാട്യം നർത്തകി വി.എ മാൻസിയ നൃത്തം അവതരിപ്പിച്ചു. 2021 കെ.പി അപ്പൻ അവാർഡ് ജേതാവ് കെ.പി പാർവ്വതിയെ യോഗത്തിൽ ആദരിച്ചു. ജോയിൻ്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയുടെ "കളിയാട്ടം" എന്ന നാടകം നിലവിലെ സാമൂഹിക വിഷയങ്ങൾ അവതരിപ്പിക്കുന്നതായിരുന്നു.
തുടർന്ന് ജാഥാ ക്യാപ്റ്റൻ എം.എസ് സുഗൈതകുമാരിയേയും ജാഥാഗങ്ങളേയും വിവിധ സംഘടനകൾ വിദ്യാർത്ഥികൾക്കുള്ള പഠനോപകരങ്ങൾ നൽകി സ്വീകരിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എൻ.എൻ പ്രജിത സ്വാഗതവും ജില്ലാ സെക്രട്ടറി പി.ജെ സുലേഖ നന്ദിയും പറഞ്ഞു.
കാലത്ത് 10.30 ന് പട്ടാമ്പി സിവിൽ സ്‌റ്റേഷനിലും 12 മണിക്ക് ഒറ്റപ്പാലത്തും 3.30 ന് പാലക്കാട് സിവിൽ സ്റ്റേഷനിലും ജാഥക്ക് സ്വീകരണം നൽകി. ജാഥ ജൂലൈ 25 ന് തിരുവനന്തപുരത്ത് സമാപിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us