പാലക്കാട്: മണ്ണുത്തിയിൽ പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പുരസ്കാരം നൽകി ആദരിച്ചു. സി.പി.ഡേവിസിൻ്റെ ഓർമ്മദിനമായ ഇന്ന് വൈകീട്ട് 4 മണിയ്ക്ക് നടന്ന ചടങ്ങിൽ കെ.കരുണാകരൻ സപ്തതി മന്ദിരം ഒല്ലൂക്കര മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് എം.യു.മുത്തു അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ മുൻ എം.എൽ.എ.അനിൽ അക്കര എസ്എസ്എൽസി, തദ്ദവസരത്തിൽ സിവിൽ സർവീസ് പരീക്ഷയിൽ 431 ആം റാങ്ക് നേടിയ നിരഞ്ജന മോഹനന് അനുമോദിച്ചു. പാണഞ്ചേരി ബ്ലോക്ക് പ്രസിഡണ്ട് കെ.സി.അഭിലാഷ്, മുൻ മണ്ഡലം പ്രസിഡന്റ് പി.യു.ഹംസ, കൗൺസിലർ ശ്യാമള മുരളീധരൻ, ജെൻസൻ ജോസ് കാക്കശ്ശേരി, എം.ജി.രാജൻ, ഭാസ്ക്കരൻ.കെ.മാധവൻ, എം.ആർ.റോസിലി, ടി.വി.തോമസ്, വി.എം.സുലൈമാൻ, സണ്ണി രാജൻ, ജ്യോതി ആനന്ദ്, സഫിയ ജമാൽ, നിധിൻ ജോസ്, സി.ജെ.രാജേഷ്, ബേബി പാലോലിക്കൽ, ജയദേവൻ, വിപിൻ.ഇ.ആർ, ബിന്നു ഡയസ്, ജോയ്.കെ.ജെ, നാരായണൻ എന്നിവർ പ്രസംഗിച്ചു.