മലമ്പുഴ മുക്കൈ പുഴയിൽ കുളവാഴകൾ നിറഞ്ഞ് ഒഴുക്ക് തടസപ്പെടുന്നതായി പരാതി. കുളവാഴയും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്തില്ലെങ്കില്‍ കനത്ത മഴയില്‍ പുഴ കരകവിഞ്ഞൊഴുകി റോഡ് ഗതാഗതം തടസപ്പെടുമെന്ന് ആക്ഷേപവുമായി നാട്ടുകാര്‍

New Update

publive-image

മുക്കൈ പുഴയിൽ കടുക്കാം കുന്നം നിലംപതി പാലത്തിനടിയിൽ അടിഞ്ഞുകൂടിയ കുളവാഴ

Advertisment

മലമ്പുഴ: മുക്കൈ പുഴയിൽ കടുക്കാം കുന്നം നിലംപതി പാലത്തിനടിയിൽ കുളവാഴകൾ നിറഞ്ഞ് ഒഴുക്ക് തടയുന്നതായി പരാതി. ഈയടുത്ത ദിവസങ്ങളിൽ ശക്തമായ മഴ പെയ്തതിനെ തുടർന്ന് പുഴയിൽ ഒഴുക്കും ജലനിരപ്പും ഉയർന്നു കൊണ്ടിരിക്കയാണ്.

പുഴയിലൂടെ ഒലിച്ചു വരുന്ന ചപ്പുചവറുകളും കളവാഴയിൽ തടഞ്ഞു് റോഡ് കവിഞ്ഞു് യാത്ര തടസ്സം ഉണ്ടാവാനും സാധ്യതയുണ്ട്. എല്ലാ വർഷവും ഇതുപോലെ പുഴയിലെ വെള്ളം റോഡ് കവിഞ്ഞൊഴുകി ഗതാഗത തടസ്സം ഉണ്ടാകാറുള്ളതായി പരിസരവാസികൾ പറഞ്ഞു.

പുഴയിലെ മണൽ കോരി ഓരത്തേക്ക് ഇട്ടിട്ടുണ്ടെങ്കിലും കുളവാഴയോ മറ്റു മാലിന്യങ്ങളോ നീക്കം ചെയ്തിട്ടില്ലെന്നും അവ നീക്കിയാൽ മാത്രമേ പുഴയുടെ ഒഴുക്ക് സുഗമമാവുകയുള്ളൂവെന്നും നാട്ടുകാർ പറഞ്ഞു.

Advertisment