ഒട്ടൻഛത്രത്തിലേക്ക് വെള്ളം; സർക്കാർ ഇടപെടലില്ലെങ്കിൽ സമരം ശക്തമാക്കും - കെപിസിസി  വൈസ് പ്രസിഡൻ്റ് വി.ടി ബൽറാം 

New Update

publive-image

ചിറ്റൂർ:ആളിയാർ ഡാമിൽ നിന്നും  ഒട്ടൻഛത്രത്തിലേക്ക് വെള്ളം കടത്താനുള്ള  നീക്കം  കേരള   സർക്കാർ തടഞ്ഞില്ലെങ്കിൽ  സമരം ശക്തമാക്കുമെന്ന് കെ.പി.സി.സി. വൈസ് പ്രസിഡൻ്റ് വി.ടി.ബൽറാം.

Advertisment

ഒട്ടൻഛത്രം  പദ്ധതിക്കെതിരെ കോൺഗ്രസ് ചിറ്റൂർ - കൊഴിഞ്ഞാമ്പാറ ബ്ലോക്ക് കമ്മിറ്റികൾ ചിറ്റൂർ അണിക്കോട്ടിൽ നടത്തിയ  ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജല വിഷയത്തിൽ നിരന്തര പ്രതികരണം നടത്താറുള്ള ചിറ്റൂരിൻ്റ നിയമസഭ പ്രതിനിധിയുടെ ഈ വിഷയത്തിലെ  കുറ്റകരമായ മൗനം ജനങ്ങളിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്. ഭാരതപ്പുഴയുടെ തീരങ്ങളെ വരൾച്ചയിലേക്കും കുടിവെളളക്ഷാമത്തിലേക്കും എത്തിക്കുന്ന തമിഴ്നാടിൻ്റെ നടപടി അടിയന്തരമായി തടയണം. ഇതര സംസ്ഥാനങ്ങളുമായുള്ള ജല വിഷയങ്ങളിൽ എൽ.ഡി.എഫ്. സർക്കാർ നിരന്തരം പരാജയപ്പെടുകയാണെന്നും വി.ടി. ബൽറാം പറഞ്ഞു.

publive-image

കോൺഗ്രസ് ചിറ്റൂർ ബ്ലോക്ക് പ്രസിഡൻ്റ് ആർ.സദാനന്ദൻ അധ്യക്ഷനായി.ഡി.സി.സി. വൈസ് പ്രസിഡൻ്റ് സുമേഷ് അച്യുതൻ, സെക്രട്ടറിമാരായ  കെ.സി.പ്രീത്, കെ.എസ്.തണി കാചലം, ഡി.സി.സി. മുൻ സെക്രട്ടറി  കെ.ഗോപാലസ്വമി, കോൺഗ്രസ് കൊഴിഞ്ഞാമ്പാറ ബ്ലോക്ക് പ്രസിഡൻ്റ് കെ.രാജമാണിക്യം, മുൻ ബ്ലോക്ക് പ്രസിഡൻ്റ് ആർ.പങ്കജാക്ഷൻ, മഹിള കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻ്റ് കെ. എ.ഷീബ, യു ഡി.എഫ്. നിയോജകമണ്ഡലം ചെയർമാൻ പി.രതീഷ്, കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് കെ.മോഹനൻ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് ഷഫീക്ക് അത്തിക്കോട്,  പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.സി.ശിവദാസ് തുടങ്ങിയവർ സംസാരിച്ചു.

ഒട്ടൻഛത്രം പദ്ധതിയിൽ രഹസ്യ ഇടപാട് - സുമേഷ് അച്യുതൻ 

ചിറ്റൂർ:ആളിയാർ ഡാമിൽ നിന്നു പൈപ്പ് ലൈൻ വഴി ഒട്ടൻഛത്രത്തിലേക്ക്  വെള്ളം കൊണ്ടുപോകാൻ തമിഴ്നാട് രഹസ്യ ഇടപാടുകൾ നടത്തിയതായി ഡി.സി.സി. വൈസ് പ്രസിഡൻ്റ് സുമേഷ് അച്യുതൻ. കേരളത്തിലെ ഭരണ നേതൃത്വത്തെയും  ഉദ്യോഗസ്ഥ പ്രമുഖരേയും സ്വാധീനിക്കുന്നതിന്  തമിഴ്നാട് പ്രത്യേക സമിതിയെ നിയോഗിച്ചാണ് പ്രവർത്തനം നടത്തുന്നത്.

ഈ സമിതിയുടെ സ്വാധീനം മൂലമാണ്  കേരളത്തിലെ   അധികാരികൾ  മൗനം പാലിക്കുന്നത്. കേരള  ജല വകുപ്പിലെ  ഉദ്യോഗസ്ഥർ തമിഴ്നാട്ടിൽ നിന്നും  കോഴ വാങ്ങിയെന്ന്  മുൻപ് തുറന്നു പറഞ്ഞ മന്ത്രി കെ.കൃഷ്ണകുട്ടി ഈ വിഷയത്തിൽ പ്രതികരിക്കാത്തത് ദുരൂഹമാണ്. ഭാരതപ്പുഴ  തടത്തെ മരുഭൂമിയാക്കാനുള്ള നീക്കത്തെ ബഹുജനങ്ങളെ അണി നിരത്തി ചെറുക്കുമെന്നും സുമേഷ് അച്യുതൻ പറഞ്ഞു.

Advertisment