മലമ്പുഴ നൂറടി റോഡില്‍ ഏറെ കൊട്ടിഘോഷിച്ച് തുടങ്ങിയ സൈക്കിള്‍ ട്രാക്കും നടപ്പാതയും കാടുപിടിച്ചും വെള്ളക്കെട്ടായും ശോചനീയാവസ്ഥയില്‍. എത്രയും വേഗം നടപ്പാതയുടെ പണികള്‍ പൂര്‍ത്തിയാക്കി സഞ്ചായയോഗ്യമാക്കണമെന്ന് പൊതുജനം

New Update

publive-image

നൂറടി റോഡിലെ നടപ്പാതയിലും സൈക്കിൾ ട്രാക്കിലും വെള്ളക്കെട്ടും പൊന്തക്കാടുകളും ഉണ്ടായപ്പോൾ

Advertisment

മലമ്പുഴ:  നൂറടി റോഡില്‍ ഏറെ കൊട്ടിഘോഷിച്ച് തുടങ്ങിയ സൈക്കിൾ ട്രാക്കും നടപ്പാതയും പണി പൂർത്തിയാക്കാതെ കിടക്കുകയാണ്. പാലക്കാട് ചിന്മയ കോളേജ് മുതൽ മാട്ടുമന്തവരെയാണ് നൂറടി റോഡിൻ്റെ ഇരുവശത്തും സൈക്കിൾ ട്രാക്കും നടപ്പാതയും പണിതത്.

publive-image

ഇടക്കിടെ ചിലസ്ഥലങ്ങളിൽ പണി പൂർത്തിയാവാനുണ്ട്. പണിത സ്ഥലങ്ങളിലാകട്ടെ മഴ പെയ്തതോടെ വെള്ളക്കെട്ടുകളും പൊന്തക്കാടുകളും നിറഞ്ഞു തുടങ്ങി. പ്രഭാതസവാരിക്കാരും സായാഹ്നസവാരിക്കാരും ഇഴജന്തുക്കളെ പേടിച്ചും വഴുതി വീഴുമോ എന്ന ഭീതിയോടെയുമാണ് ഇതുവഴി നടന്നു പോകുന്നത്.

publive-image

പലരും നടപ്പാത ഉപേഷിച്ച് റോഡിലൂടെയാണ് നടക്കാനിറങ്ങുന്നത്. നടപ്പാതയുടെ പണികള്‍ എത്രയും വേഗം പൂർത്തിയാക്കുകയും നടപ്പാത വൃത്തിയാക്കുകയും ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്ന ജനകീയആവശ്യം ശക്തമായിരിക്കയാണ്.

Advertisment