പാലക്കാട് നാലര കിലോ കഞ്ചാവ് പിടികൂടി; കോട്ടയം സ്വദേശികളായ യുവാക്കൾ പിടിയിൽ

New Update

publive-image

പാലക്കാട്: ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും പാലക്കാട് എക്സൈസ് റേഞ്ചും സംയുക്തമായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ നാലര കിലോഗ്രാം കഞ്ചാവ് പിടികൂടി. കാട്യാർ-ട്രിവാൻഡ്രം എക്സ്പ്രസിൽ കഞ്ചാവ് കടത്തുന്നതിന് ഇടയിൽ പരിശോധന ഭയന്ന് പ്ലാറ്റ് ഫോമിൽ ഇറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ പ്ലാറ്റഫോംമിൽ നിന്നും ഇവരെ പിടികൂടുക ആയിരുന്നു.

Advertisment

കോട്ടയം മീനച്ചിൽ സ്വദേശികൾ ആയ എബിൻ ജോൺ, (24 ) ജോജി സജി (19 ) എന്നിവരാണ് പിടിയിലായത്. കാറ്ററിംഗ് ജോലി ചെയ്യുന്ന ഇവർ എളുപ്പത്തിൽ പണം സാമ്പാദിക്കാനായി കരിയർ മാരായി കഞ്ചാവ് ആവശ്യകാർക്ക് എത്തിച്ചു കൊടുക്കുന്നതാണ് ഇവരുടെ രീതി. ഇതിനു മുമ്പ് പല തവണ കഞ്ചാവ് കടത്തിയെങ്കിലും പിടിക്കപ്പെടുന്നത് ആദ്യമാണ്. പിടിച്ചെടുത്ത കഞ്ചാവിന് പൊതുവിപണിയിൽ 3 ലക്ഷത്തോളം രൂപ വില വരും.

ഇവരെ അറസ്റ്റു ചെയ്തു എക്സൈസ് അന്വേഷണം ആരംഭിച്ചു . ട്രെയിനിലെ പരിശോധന കർശനമായി തുടരുമെന്ന് ആർ.പി.എഫ്. കമാൻഡന്റ് ജെതിൻ .ബി. രാജ് അറിയിച്ചു. ആർ.പി.എഫ്.എസ്.ഐ. മാരായ ദീപക് എ.പി., അജിത് അശോക് എ.പി. എക്സ്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ നിഷാന്ത്, ആർ.പി.എഫ്.എ.എസ്.ഐ.മാരായ സജു ക, എസ്.എം.രവി., ഹെഡ് കോൺസ്റ്റബിൾ അശോക് എ.ൻ, അബ്ദുൽ സത്താർ, എക്സൈസ് പ്രൈവറ്റ് ഓഫീസർ പി.കെ.ഷിബു, സിവിൽ ഓഫീസർ മാരായ നൗഫൽ, ഹരിദാസ്, ബിജുലാൽ ,എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Advertisment