സമൂഹത്തിനു വേണ്ടി വിവാഹം വേണ്ടെന്നു വെച്ച വ്യക്തിയാണ് കാമരാജ്: മന്ത്രി കെ. കൃഷ്ണൻകുട്ടി

New Update

publive-image

പാലക്കാട്:തമിഴ്നാടിൻ്റേയും കേരളത്തിൻ്റേയും പുരോഗതിക്കു വേണ്ടി പ്രവർത്തിച്ച വ്യക്തിയാണ് കാമരാജെന്നും പറമ്പിക്കുളവും മലമ്പുഴയുമടക്കം പത്തു ഡാമുകൾ ഉണ്ടാക്കി ഇരു സംസ്ഥാനങ്ങളുടേയും കാർഷിക പുരോഗതിക്കു വേണ്ടിദീർഘവീക്ഷണത്തോടെ അദ്ദേഹം പ്രവർത്തിച്ചുവെന്നും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു.

Advertisment

ടി.ആർ. കൃഷ്ണസ്വാമി സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ കെ. കാമരാജിൻ്റെ നൂറ്റി ഇരുപതാം ജന്മദിനാഘോഷവും ടി.ആർ. കൃഷ്ണസ്വാമി സ്മാരക വിദ്യാഭ്യാസ-കായിക അവാർഡ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

മദ്രാസ് ഗവണ്മെന്‍റിലായപ്പോൾ ഗ്രാമ സ്വരാജ് ആസൂത്രണം ചെയ്തു. അദ്ദേഹം കിങ്ങ് മേക്കറായി രുന്നു. പ്രധാനമന്ത്രിയാകാമായിരുന്നെങ്കിലും അദ്ദേഹം അത് നിരസിച്ചു. സമൂഹത്തിനു വേണ്ടി പ്രവർത്തിക്കാൻ വിവാഹം പോലും ഉപേഷിച്ച വ്യക്തിയായിരുന്നെന്നും മന്ത്രി ഓർപ്പിച്ചു.

സമിതി ചെയർമാൻ എ. രാമസ്വാമി അദ്ധ്യക്ഷനായി. ജനറൽ കൺവീനർ മോഹൻ ഐസക്, മലബാർ ദേവസം ബോർഡ് മെമ്പർ ഓട്ടൂർ ഉണ്ണികൃഷ്ണൻ, ശബരി ആ ശ്രമം സെക്രട്ടറി ടി. ദേവൻ, ഗുരുവായൂർ ദേവസം ബോർഡ് മെമ്പർ കെ.ആർ. ഗോപിനാഥ്, ട്രഷറർ എം.എൻ. സെയ്ഫുദ്ദീൻ കിച്ച ലൂ എന്നിവർ പ്രസംഗിച്ചു.

Advertisment