പാലക്കാട് കേരളശ്ശേരി ഹൈസ്‌കൂളിൽ മെഹന്തി മത്സരം സംഘടിപ്പിച്ചു

New Update

publive-image

ഹൈസ്‌കൂൾ കേരളശ്ശേരിയിലെ അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള മെഹന്തി മത്സരത്തിൽ നിന്നും

Advertisment

പാലക്കാട്:കേരളശ്ശേരി ഹൈസ്‌കൂളിൽ മെഹന്തി മത്സരം സംഘടിപ്പിച്ചു. ഹൈസ്‌കൂൾ കേരളശ്ശേരിയിലെ അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് മെഹന്തി മത്സരം സംഘടിപ്പിച്ചത്.

ഹൈസ്‌കൂൾ വിഭാഗത്തിൽ എ.എസ് ഷഹ് ന ഒന്നാം സ്ഥാനവും, എ.എ ഫാത്തിമ അൽഫിയ രണ്ടാം സ്ഥാനവും, ടി.എസ് അളകനന്ദ, ടി.യു താര കൃഷ്ണ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. യുപി വിഭാഗത്തിൽ വി.വി അനുശ്രീ ഒന്നാം സ്ഥാനവും, ആർ മർവ രണ്ടാം സ്ഥാനവും, ആർ റമീസ്, കെ.എസ് സഞ്ജന എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

publive-image

അദ്ധ്യാപകരായ വി.എം നൗഷാദ്, ആർ കവിത, പി.എൻ രേഖ, എ.എൻ ദിവ്യ, കെ സജിൻ, മറ്റു അധ്യാപകർ എന്നിവർ നേതൃത്വം നൽകി.

Advertisment