പാലക്കാട് താലൂക്ക് മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്വയം സഹായ സംഘങ്ങൾക്കായി രണ്ടു കോടി രൂപ വായ്പ വിതരണം നടത്തി

New Update

publive-image

പാലക്കാട്:താലൂക്ക് മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന  ഇരുന്നൂറ്റി ഇരുപതോളം സ്വയം സഹായ സംഘങ്ങൾ രൂപീകൃതമായതിൽ പതിനാറ് സ്വയം സഹായ സംഘങ്ങൾക്കായി രണ്ടു കോടി രൂപ വായ്പ വിതരണം താലൂക്ക് എൻ.എസ്.എസ് യുണിയൻ പ്രസിഡൻ്റ് അഡ്വ. കെ.കെ മേനോൻ ഉദ്ഘാടനം ചെയ്തു,

Advertisment

യൂണിയൻ വൈസ് പ്രസിഡൻ്റ് എം. ദണ്ഡപാണി അദ്ധ്യക്ഷത വഹിച്ചു, മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റി നായർ വനിതകൾക്കായി  നടപ്പിലാക്കി വരുന്ന സ്വയം തൊഴിൽ  പദ്ധതികളെ കുറിച്ച്  യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ വിശദീകരിച്ചു.

താലൂക്ക് യൂണിയൻ എം.എസ്.എസ്.എസ് വൈസ് പ്രസിഡൻ്റ് ആർ. ബാബു സുരേഷ്, ജോയിൻ്റ് കോർഡിനേറ്റർ ഹരിദാസ് മച്ചിങ്ങൽ, വനിതയൂണിയൻ വൈസ് പ്രസിഡൻ്റ് വി. നളിനി, ട്രഷറർ വത്സല ശ്രീകുമാർ, ധനലക്ഷ്മി ബാങ്ക് ബ്രാഞ്ച് മാനേജർ എ. അനിൽകുമാർ, ക്ലസ്റ്റർ ഹെഡ്ഡ് എൻ. ഹരീഷ്, മൈക്രൊ ക്രെഡിറ്റ് ഓഫിസർ എൻ. പ്രവീൺ കുമാർ, എസ് അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.

Advertisment