നവ ലിബറല്‍ നയങ്ങൾ അടിച്ചേൽപ്പിച്ച് വിദ്യാഭ്യാസ രംഗത്തെ തകർക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നതെന്ന് കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി എം.കെ. നൗഷാദ് അലി

New Update

publive-image

പാലക്കാട്:നവ ലിബറല്‍ നയങ്ങൾ അടിച്ചേൽപ്പിച്ച് വിദ്യാഭ്യാസ രംഗത്തെ തകർക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നതെന്ന് കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി എം.കെ. നൗഷാദ് അലി. പങ്കാളിത്ത പെൻഷൻ പദ്ധതി കൈകാര്യം ചെയ്ത എൻ.പി.എസ്. ട്രസ്റ്റിനെ പി.എഫ്.ആർ.ഡി.യിൽ നിന്ന് കേന്ദ്ര സർക്കാർ  വേർപെടുത്തിയത് പെൻഷൻ ഫണ്ടിൽ നിന്ന് കോർപ്പറേറ്റുകൾക്ക് കൊള്ളയടിക്കാനാണെന്നും എം.കെ.നാഷാദ് അലി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Advertisment

കഴിഞ്ഞ അഞ്ചുവർഷക്കാലമായി  കേരളത്തിലെ പൊതു വിദ്യാഭ്യാസ രംഗം ശക്തിപ്രാപിക്കുകയാണ്. 3200 ലധികം അദ്ധ്യാപക നിയമനങ്ങളാണ് കേരളത്തിൽ നടന്നത്. പ്രീ കെ പ്രൈമറി മേഖല ശക്തിപ്പെടുത്ത കവഴി പൊതു വിദ്യാഭ്യാസ മേഖലയിൽ വിദ്യാർത്ഥികൾ വർദ്ധിച്ചു.

വിദ്യാ കിരണം പദ്ധതി വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റമുണ്ടാക്കി. കേരളത്തിലെ വിദ്യാഭ്യാസ മേഖല ശക്തിപ്രാപിക്കുമ്പോഴും അതിനെയെല്ലാം തകർക്കുന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്.

പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന സർക്കാർ വാഗ്ദാനം നടപ്പിലാവാത്തതിൽ കെ.എസ്.ടി.എ.ക്ക് പ്രതിഷേധമുണ്ട്. വിദ്യാഭ്യാസ രംഗം നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കാനായി കേന്ദ്ര സംസ്ഥാന സർക്കാർ ഇടപെടണം.

വിദ്യാഭ്യാസ മേഖലയുടെ വികസനത്തിനാവശ്യമായ 36 ഇന ആവശ്യങ്ങൾ ഉന്നയിച്ച് ജൂലൈ 23 ന് മാർച്ചും ധർണ്ണയും ജില്ല കേന്ദ്രത്തിൽ സംഘടിപ്പിക്കുമെന്നും എം.കെ. നൗഷാദ് അലി പറഞ്ഞു. സംസ്ഥാന എക്സികുട്ടീവ് അംഗം എം.എൻ. അരുൺ കുമാർ ജില്ല സെക്രട്ടറി എം.ആർ. മഹേഷ് കുമാർ എന്നിവരും വാർത്താ സമ്മേളനത്തിൽ പറഞ്ഞു

Advertisment