പങ്കാളിത്ത പെൻഷൻ പുറകോട്ടു പോയേ പറ്റൂ: സിപിഐ ദേശീയ കൗൺസിൽ അംഗം കെ.ഇ. ഇസ്മായേൽ

New Update

publive-image

പാലക്കാട്: പങ്കാളിത്ത പെൻഷൻ പുറകോട്ടു പോയേ പറ്റൂ എന്നും സ്റ്റാറ്റ്യൂട്ടറി പെൻഷൻ നടപ്പിലാക്കാൻ ശക്തമായി ഇടപെടുമെന്നും സിപിഐ ദേശീയ കൗൺസിൽ അംഗം കെ.ഇ ഇസ്മായിൽ.

Advertisment

പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക; അർഹതപ്പെട്ട പ്രൊഫഷണൽ വിഭാഗം ജീവനക്കാർക്ക് കരിയർ അഡ്വാൻസ്മെൻറ് സ്കീം അനുവദിക്കുക, ലീവ് സറണ്ടർ പുന:ർ സ്ഥാപിക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചും ധർണ്ണയും സിവിൽ സ്റ്റേഷനുമുന്നിൽ ഉദ്ഘാടനം ചെയ്ത് ചെയ്ത് സംസാരിക്കുകയായിരുന്നു കെ.ഇ ഇസ്മായിൽ.

സർക്കാർ ജീവനക്കാർ ഒരു പാട് പ്രശ്നങ്ങളും പ്രതിസന്ധികളും നേരിട്ടു കൊണ്ടിരിക്കയാണ്. പാർലമെൻ്റിൽ പാസാക്കിയ പുതിയ നിയമമനുസരിച്ച് മംഗളപത്രമേ വായിക്കാനാവൂ. പഴയ രാജഭരണകാലത്ത് ഉണ്ടായപോലെ ഭരണാധികാരികൾ ഏകാധിപതികളാവുമ്പോഴുള്ള പ്രണതയാണിത്.

രാജാവിനെ വാഴ്ത്തി മംഗളപത്രം വായിക്കുന്നതിനു തുല്യമാണിത്. ഇങ്ങനെ പോയാൽ ശ്രീലങ്ക പോലെയാകും. അഴിമതി, ആക്ഷേപം എന്നിങ്ങനെ എന്തു പറഞ്ഞാലും കുറ്റമാണെന്നും കെ.ഇ.ഇസ്മായൽ പറഞ്ഞു.

ജില്ലാ പ്രസിഡൻ്റ് ജെ. ബിന്ദു അദ്ധ്യക്ഷയായി. സംസ്ഥാന സെക്രട്ടറിയേറ്റഗം ഡോ: വി.എം. പ്രദീപ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡൻ്റ് അനിൽ, എകെ.എസ്.ടി.യു. മെമ്പർ അനിൽ മാഷ്, സംസ്ഥാന വനിത സെക്രട്ടറി രശ്മി കൃഷ്ണൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ മുകന്ദകുമാർ; ദിലീപ് ഫൽഗുണൻ, ജില്ല സെക്രട്ടറി ഡോ.ജയൻ എന്നിവർ പ്രസംഗിച്ചു. പാലക്കാട് അഞ്ചു വിളക്കുപരിസരത്തു നിന്നുമാണ് പ്രതിഷേധ മാർച്ച് ആരംഭിച്ചത്.

Advertisment