മരങ്ങളും മുണ്ടുടുത്തു തുടങ്ങി ! പാലക്കാട് കോട്ടമൈതാനത്താണ് ഈ കൗതുക കാഴ്ച

New Update

publive-image

പാലക്കാട്: മരങ്ങൾക്കും നാണമായി തുടങ്ങി. കോട്ടമൈതാനത്തെ മൂന്നു മരങ്ങളാണ് നാണം മറയ്ക്കാൻ മുണ്ടുടുത്തത്. ഇതിലെ പോകുന്നവർ മുണ്ടുടുത്ത മരങ്ങളെ കാണുമ്പോൾ അത്ഭുതത്തോടെ നോക്കുന്നു.

Advertisment

ഒരു സംഘടനയുടെ സമ്മേളനം നടക്കുമ്പോൾ പന്തലിനുള്ളിൽ പെട്ട മരങ്ങളെ മുണ്ടുടുപ്പിച്ച് സുന്ദരമാക്കുകയായിരുന്നു. സമ്മേളനം കഴിഞ്ഞപ്പോൾ മുണ്ട് അഴിച്ചു മാറ്റാൻ അവർ ശ്രമിച്ചില്ലാത്തതിനാൽ മരങ്ങൾ ഇപ്പഴും മുണ്ടുടുത്തു നിൽക്കുന്നു.

publive-image

മരങ്ങളിൽ ആണിയടിച്ച് മരത്തിന് ദോഷം വരുന്നതൊന്നും ചെയ്യാൻ പാടില്ലെന്ന നിയമം നിലനിൽക്കേയാണ് ഇങ്ങനെ ചെയ്തതതെന്ന് വൃക്ഷ സ്നേനേഹികൾ പറയുന്നു. മരത്തിൽ ആണിയടിച്ച് മുണ്ടുടുപ്പിച്ചവർക്കെതിരെ വനം വകുപ്പ് നടപടിയെടുക്കണമെന്നും വൃക്ഷ സ്നേഹികൾ പറഞ്ഞു. ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ് വൃക്ഷ സ്നേഹികൾ

Advertisment