കേരളത്തിൽ ആദ്യമായി മലമ്പുഴ അകത്തേത്തറയിൽ 'എന്റെ ഗ്രാമം ശുചിത്വ ഗ്രാമം' പദ്ധതിക്ക് പ്രാരംഭം കുറിച്ചു

New Update

publive-image

മലമ്പുഴ: കേരളത്തിൽ ആദ്യമായി പാലക്കാട് ജില്ലയിലെ മലമ്പുഴ ബ്ലോക്കിലെ അകത്തേത്തറ ഗ്രാമ പഞ്ചായത്തിൽ 'എന്റെ ഗ്രാമം ശുചിത്വ ഗ്രാമം' പദ്ധതിക്ക് പ്രാരംഭം കുറിച്ചു.

Advertisment

ശുചിത്വ പദ്ധതി, വലിച്ചെറിയൽ മുക്ത കേരളം, ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് നിരോധനനിരോധനം, ഹരിത നിയമങ്ങൾ തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി ശനിയാഴ്ച രണ്ട് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ അകത്തേത്തറ കല്യാണമണ്ഡപത്തിൽ സമൂഹത്തിലെ വിവിധ മേഖലയിലെ പ്രതിനിധികൾക്കായി അർദ്ധ ദിന ശില്പശാല നടന്നു.

ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കുമാരി ഐശ്വര്യ അധ്യക്ഷയായിരുന്നു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുരളീധരൻ സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡൻറ് മോഹനൻ ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

യോഗത്തിൽ ജില്ലാ മിഷൻ അസിസ്റ്റൻറ് കോഡിനേറ്റർ ദീപ മുഖ്യ പ്രഭാഷണം നടത്തി. റിസോഴ്സ് പേഴ്സൺ പി.വി. സഹദേവൻ ക്ലാസ്സെടുത്തു. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ജി.ഇ.ഒ. ഫൈസൽ, ഹെൽത്ത് ഇൻസ്പെക്ടർ രാമദാസ് എന്നിവർ പ്രസംഗിച്ചു. അകത്തേത്തറ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി വിൻസ്റ്റൻ ഡിസൂസ നന്ദി പറഞ്ഞു.

Advertisment