പാലക്കാട് മങ്കര സ്ക്കൂളിൽ ക്ലാസ് മുറിയിൽ പാമ്പ്: സർക്കാർ വിടുവായിത്തം അവസാനിപ്പിച്ച് വിദ്യാർഥി സുരക്ഷ ഉറപ്പുവരുത്തണമെന്ന് ഫ്രറ്റേണിറ്റി

New Update

publive-image

പാലക്കാട്:മങ്കര ഗവ.സ്ക്കൂളിൽ ക്ലാസ് മുറിയിൽ പാമ്പിനെ കാണുകയും പാമ്പ് കടിയേറ്റതായുള്ള സംശയത്തിൽ വിദ്യാർഥിയെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ അധികൃതർക്കുള്ള വീഴ്ചയിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് പ്രതിഷേധിച്ചു.

Advertisment

പുതിയ അധ്യയന വർഷാരംഭത്തോടനുബന്ധിച്ച് വിദ്യാലയ പരിസരങ്ങൾ ശുചീകരിക്കണമെന്നുണ്ടായിട്ടും സ്കൂൾ പരിസരം കാട് മൂടി കിടക്കുകയാണ്. ശുചീകരണം നടത്താതിരുന്ന സ്കൂൾ അധികൃതർ ഗുരുതരവും മനപൂർവവുമായ തെറ്റാണ് ചെയ്തത്. ഇവർക്കെതിരെ കേസെടുക്കണം.

'പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം' എന്ന വിടുവായിത്തം നിരന്തരം ആവർത്തിക്കുന്ന സർക്കാർ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും ഷഹ് ല ഷെറിൻമാർ ആവർത്തിക്കാൻ അനുവദിക്കില്ലെന്നും ജില്ല സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

Advertisment