New Update
/sathyam/media/post_attachments/V7U0Bd55ruMRRFKluM3c.jpg)
പാലക്കാട്:സുബ്രദോ കപ്പ് പറളി സബ് ജില്ലാ മത്സരത്തിൽ വിജയിച്ച കേരളശ്ശേരി ഹൈസ്‌കൂൾ ടീമിനെ അനുമോദിച്ചു. കേരളശ്ശേരി പഞ്ചായത്ത് നേതൃത്വത്തിലാണ് അനുമോദന യോഗം സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കെ ഷീബ സുനില ഉദ്ഘാടനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ ബാലസുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു.
Advertisment
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഒ കെ രാമചന്ദ്രൻ, പഞ്ചായത്ത് മെമ്പർമാരായ ഫെബിൻ റഹ്‌മാൻ, ബി ഷാജിത, ടി സഞ്ജന, ടി ഷീല, സി സി രമേഷ്, ബിൽടീം കോച്ച് കെ സജിൻ, അസിസ്റ്റന്റ് കോച്ച് വി എം നൗഷാദ്, മാനേജർ എ ടി ഹരിപ്രസാദ് എന്നിവർ സംസാരിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us