ഭക്ഷ്യ വസ്തുക്കളുടെ ജിഎസ്‌ടി വർദ്ധന പിൻവലിക്കണം - കെഎസ്കെടിയു

New Update

publive-image

പാലക്കാട്: ഭക്ഷ്യ വസ്തുക്കളുടെ ജിഎസ്‌ടി വർദ്ധന പിൻവലിക്കണമെന്ന് കെഎസ്കെടിയു ജില്ലാ പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക മന്ദിരത്തിൽ ചേർന്ന പ്രവർത്തക കൺവെൻഷൻ കെഎസ്കെടിയു സംസ്ഥാന സെക്രടറി എൻ ചന്ദ്രൻ ഉത്ഘാടനം ചെയ്തു.

Advertisment

കെഎസ്കെടിയു ജില്ലാ പ്രസിഡന്റ് ടി.എൻ കണ്ടമുത്തൻ അധ്യഷത വഹിച്ചു. കെഎസ്കെടിയു അഖിലേന്ത്യാ വർക്കിങ് കമ്മിറ്റി അംഗം കോമളകുമാരി, കെഎസ്കെടിയു ജില്ലാ സെക്രട്ടറി ആർ ചിന്നകുട്ടൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.ഉണ്ണീൻ, വി.കെ.ജയപ്രകാശ്, എം.ടി.ജയപ്രകാശ്, കെഎസ്കെടിയു ജില്ലാ ജോ. സെക്രട്ടറിമാരായ വി.ചെന്താമരാക്ഷൻ, വി.കെ. ചന്ദ്രൻ, കെഎസ്കെടിയു പാലക്കാട് ഏരിയ സെക്രട്ടറി വി. സുരേഷ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Advertisment