ഭാരതത്തിൻ്റെ പതിനഞ്ചാമത് രാഷ്ട്രപതിയും ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ പ്രസിഡന്‍റുമായ ദ്രൗപതി മുർമുവിൻ്റെ സ്ഥാനാരോഹണ ചടങ്ങിനോടനുബന്ധിച്ച് ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി പാലക്കാട്  ജില്ലാ കമ്മിറ്റി അനുമോദന ചടങ്ങ് സംഘടിപ്പിച്ചു

New Update

publive-image

പാലക്കാട്:ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു. ഭാരതത്തിൻ്റെ പതിനഞ്ചാമത് രാഷ്ട്രപതിയും ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റിയുടെ പ്രസിഡണ്ടുമായ ദ്രൗപതി മുർമുവിൻ്റെ സ്ഥാനാരോഹണ ചടങ്ങിനോടനുബന്ധിച്ച് ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി പാലക്കാട്  ജില്ലാ കമ്മിറ്റി അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ മധുര പലഹാര വിതരണവും നടത്തി.

Advertisment

ചടങ്ങിൽ റെഡ്ക്രോസ് സൊസൈറ്റി ജില്ലാ ചെയർമാൻ യു.കൈലാസ മണി അദ്ധ്യക്ഷത വഹിച്ചു. ജെ.ആർ.സി ജില്ലാ പ്രസിഡണ്ട് എം.ദണ്ഡപാണി മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഡി.വനരാജൻ സ്വാഗതം ആശംസിച്ചു.

ജില്ലാ കമ്മിറ്റി അംഗം എം.സുനിൽ, എ.സി വിജയരാഘവൻ, കെ.സുരേഷ്, വി.പ്രമോദ് കുമാർ, എന്നിവർ പ്രസംഗിച്ചു. ആർ.യശോറാം ബാബു, അനിത, ജിജി എന്നിവർ പങ്കെടുത്തു. തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ മധുര പലഹാരങ്ങൾ വിതരണം ചെയ്തു.

Advertisment