New Update
/sathyam/media/post_attachments/ipg0Ab6jiLLAoC1nHaZE.jpg)
മലപ്പുറം: കുലുക്കല്ലൂരിൽ വിവാഹ ബ്രോക്കറെ വീട്ടിൽ കയറി കൊലചെയ്ത സംഭവത്തിൽ കേരള സ്റ്റേറ്റ് മാര്യേജ് ബ്രോക്കേഴ്സ് ആന്‍ഡ് ഏജന്‍റ്സ് അസോസിയേഷൻ (കെഎസ്എംബിഎഎ) പ്രതിഷേധിച്ചു. ചൊവ്വാഴ്ച്ച നടന്ന പാലക്കാട് ജില്ലാ മിറ്റിങ്ങിലായിരുന്നു പ്രതിഷേധ പ്രമേയം പാസാക്കിയത്.
Advertisment
വിവാഹ ഏജൻ്റുമാരുടെ ജീവനും തൊഴിലിനും ഉറപ്പ് വരുത്തണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. കൊലപാതകിക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.
തങ്ങൾ ആരാണെന്ന് ചിന്തിക്കാതെ തന്നേക്കാൾ വലിയ ആലോചന ആവശ്യപ്പെടുന്നവർക്കാണ് വിവാഹം നടക്കാതെ കാലതാമസം വരുന്നതെന്നും അതിന് ഏജൻ്റിനെ കുറ്റപ്പെടുത്തിട്ട് കാര്യമില്ലെന്നും യോഗം ചൂണ്ടിക്കാട്ടി. സംസ്ഥാന പ്രസിഡൻ്റ് ജോസഫ് വർഗ്ഗീസ്, സംസ്ഥാന സെക്രട്ടറി യു. ഉണ്ണികൃഷ്ണൻ, വർക്കിങ്ങ് പ്രസിഡൻറ് നാസർ വളാഞ്ചേരി എന്നിവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us