നാഷണൽ എക്സ് സർവ്വീസ്മെൻ കോ - ഓർഡിനേഷൻ കമ്മിറ്റി പുതുശ്ശേരി യൂണിറ്റ് കാർഗിൽ ദിനാചരണം നടത്തി

New Update

publive-image

പുതുശ്ശേരി: നാഷണൽ എക്സ് സർവ്വീസ്മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി പുതുശ്ശേരി
യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യുദ്ധ സ്മരണകളുമായി കാർഗിൽ ദിനം ആചരിച്ചു. പാലക്കാട് കോട്ട മൈതാനം രക്ത സാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയോടെ ദീപം
തെളിയിച്ചു.

Advertisment

യുദ്ധത്തിൽ വീരമൃത്യു വരിച്ച ധീര സൈനികൻ പുതുശ്ശേരി ജയപ്രസാദിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. NExCC ജില്ലാ പ്രസി. കെ.എ. ഉണ്ണികൃഷ്ണൻ, വൈസ് പ്രസി. പി.കെ. ഗോവിന്ദൻകുട്ടി, ജോ. സെക്ര. കെ. മാണിക്കൻ, ഫാമിലി ഫോറം പ്രസി. ശ്രീകല വിശാഖൻ, സെക്ര. സുജ മുകുന്ദൻ എന്നിവർ പ്രസംഗിച്ചു.

ജില്ലാ വൈസ് പ്രസിഡന്റും പുതുശ്ശേരി യൂന്നിറ്റ് പ്രസിഡണ്ടുമാണ്. പി.കെ. ഗോവിന്ദൻ കുട്ടി.  ജില്ലാ ജോ. സെക്രട്ടറിയും പുതുശ്ശേരി യൂണിറ്റ് സെക്രട്ടറിയുമാണ് കെ.മാണിക്കൻ.

Advertisment