പട്ടാമ്പി ഗവ. സംസ്കൃത കോളേജിൽ എൻസിസി യൂണിറ്റിന്‍റെ നേതൃത്വത്തിൽ കാർഗിൽ ദിനാചരണം നടത്തി

New Update

publive-image

പട്ടാമ്പി: ഗവ. സംസ്കൃത കോളേജിൽ എൻസിസി യൂണിറ്റിന്‍റെ നേതൃത്വത്തിൽ കാർഗിൽ ദിനാചരണം നടത്തി. ദിനാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണം, ക്വിസ്, ചിത്രരചന മൽസരം എന്നിവ സംഘടിപ്പിച്ചു.1999 ലെ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ധീര രക്തസാക്ഷികളെ ചടങ്ങിൽ അനുസ്മരിച്ചു.

Advertisment

ഇന്ത്യയുടെ അഭിമാനമായ സൈന്യത്തിന് ആത്മവീര്യം പകരുന്ന സമീപനം ഒരോ പൗരന്മാരും സ്വീകരിക്കണമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത വൈസ് പ്രിൻസിപ്പൽ പി.കെ പ്രസന്ന പറഞ്ഞു. ക്വിസ് മൽസത്തിൽ ഒന്നാം സ്ഥാനം നേടിയ ഒ. അഭിനഗോവിന്ദ് (സുവോളജി ഡിപ്പാർട്ട്മെന്റ്), ചിത്ര രചനയിൽ ഒന്നാം സ്ഥാനം നേടിയ വി.ആർ വൈശാഖ് (സംസ്കൃത വിഭാഗം) എന്നിവർക്ക് ചടങ്ങിൽ സമ്മാന വിതരണം നടത്തി.

അസോസിയേറ്റ് എൻസിസി ഓഫീസർ ക്യാപ്റ്റൻ ഡോ. പി. അബ്ദു, അണ്ടർ ഓഫീസർമാരായ കെ.എം അബ്ദുൽ ഹാഷിം, എസ്. മാധവ്, പി. ഹരി ലക്ഷ്മി, എ. ശ്രീലക്ഷ്മി, പി. അജ്മൽ ഹക്കീം, കെ. ശ്രീലക്ഷ്മി, എസ്. ദർശന, കെ.വി. വിഷ്ണു, കെ.പി. രേഷ്മ എന്നിവർ നേതൃത്വം നൽകി.

Advertisment