ശ്രീറാം വെങ്കിട്ടരാമൻ്റെ നിയമനം: കേരള മുസ്‌ലിം ജമാഅത്ത് കലക്ട്രേറ്റ് മാർച്ച് ഈ മാസം 30 ന്

New Update

publive-image

പാലക്കാട്: മാധ്യമ പ്രവർത്തകൻ കെ എം ബഷീറിന്റെ കൊലപാതകത്തിൽ കുറ്റാരോപിതനായ ഐ എ എസ് ഉദ്യോഗസ്ഥൻ ശ്രീ റാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ച നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ സുന്നി പ്രാസ്ഥാനിക സംഘടനാ കൂട്ടായ്മ സംഘടിപ്പിക്കുന്ന കളക്ടറേറ്റ് മാർച്ച് ജൂലൈ 30 ന് ശനിയാഴ്ച കാലത്ത് 10.30 ന് നടക്കും.

Advertisment

കളങ്കിതനായ വ്യക്തിയെ കോടതി വിധി വരുന്നത് വരെയെങ്കിലും നിർണ്ണായക പദവികളിൽ നിന്ന് അകറ്റി നിർത്തി മാന്യത കാണിക്കേണ്ട സർക്കാർ കുറ്റാരോപിതനെ പ്രധാന തസ്തികയിൽ പ്രതിഷ്ഠിച്ച് ബ്യൂറോക്രാറ്റുകളെ സുഖിപ്പിക്കുകയാണ് ചെയ്യുന്നത്. സർക്കാരിൻ്റെ ഈ നടപടി അത്യന്തം അപലപനീയവും, നീതിയെ വെല്ലുവിളിക്കുന്നതുമാണ്.

ഇരക്കൊപ്പമല്ല, വേട്ടക്കാരനൊപ്പമാണ് തങ്ങളെന്ന പ്രഖ്യാപനമാണ് ഇതിലൂടെ ഇടത് പക്ഷ സർക്കാർ നടത്തിയിരിക്കുന്നത്. പാലക്കാട്‌ സ്റ്റേഡിയം ബസ്റ്റാന്റ്‌ പരിസരത്ത്‌ നിന്നാരംഭിക്കുന്ന മാർച്ച് സുൽതാൻപേട്ട- കോർട്ട്‌ റോഡ് വഴി കളക്ടറേറ്റുപടിക്കൽ എത്തും. കേരള മുസ്‌ലിം ജമാഅത്ത്, എസ്‌വൈഎസ്, എസ്എസ്എഫ് ജില്ലാ സാരഥികൾ മാർച്ചിന് നേതൃത്വം നൽകും. ജില്ലയിലെ നൂറ് കണക്കിന് സുന്നി പ്രാസ്ഥാനിക സംഘടന പ്രവർത്തകർ മാർച്ചിൽ പങ്കാളികളാകും.

Advertisment