തൃത്താല അറബി അക്കാദമിക് കോപ്ലക്സിൻ്റെ നേതൃത്വത്തിൽ അറബി കവിതാ വൃത്തങ്ങളുടെ വീഡിയോ പ്രകാശനം നടത്തി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

അറബി കവിതാ വൃത്തങ്ങളുടെ വീഡിയോ പ്രകാശനം ഒറ്റപ്പാലം ഡി.ഇ.ഒ.ഡി.ഷാജിമോൻ നിർവഹിക്കുന്നു

Advertisment

കൂറ്റനാട്:തൃത്താല അറബി അക്കാദമിക് കോപ്ലക്സിൻ്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ആദ്യമായി അക്കാദമിക് കോപ്ലക്സ് അറബി കവിതാ വൃത്തങ്ങൾ അടങ്ങിയ വീഡിയോ പ്രകാശനം നടത്തി. പാലക്കാട് ജില്ല ഐ.എം.ഇ ടി.ഷറഫുദ്ദീൻ മാസ്റ്റർ അധ്യക്ഷനായി. ഒറ്റപ്പാലം ഡി.ഇ.ഒ. ഡി. ഷാജിമോൻ ഉദ്ഘാടനം ചെയ്തു. തൃത്താല എ.ഇ.ഒ. പി.വി. സിദ്ധീക്ക് മുഖ്യാതിഥിയായി.

പാലക്കാട് ജില്ല ഐ.എം.ജി.ഇ. ആമിന ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. പാലക്കാട്‌ ജില്ലാ പഞ്ചായത്ത്‌ മെമ്പർ ഷാനിബ ടീച്ചർ എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർഥികൾക്കുള്ള ട്രോഫി വിതരണം നടത്തി. വട്ടേനാട് എൽ.പി പ്രധാനധ്യാപിക പ്രീത ടീച്ചർ, തൃത്താല ബി.പി.സി വി.പി. ശ്രീജിത്ത്‌, എ.ടി.സി. ജില്ലാ സെക്രട്ടറി റസാഖ് മാസ്റ്റർ, കെ. നൂറുൽ അമീൻ മാസ്റ്റർ, കെ.എം. റഷീദ് മാസ്റ്റർ, എ. ശിഹാബ് മാസ്റ്റർ, ടി.എ. മുജീബ് മാസ്റ്റർ, ഡോ: സലീന ടീച്ചർ, മുജീബ് മാസ്റ്റർ ആനക്കര, കെ. സൽമാൻ മാസ്റ്റർ, അബ്ദുൽ കരീം മാസ്റ്റർ, പ്രീത ടീച്ചർ, കെ. റഹ്‌മാൻ മാസ്റ്റർ, എ.എം. ആരിഫ് മാസ്റ്റർ, തൃത്താല എ.ടി.സി സെക്രട്ടറി ഹസ്സൻ മാസ്റ്റർ സ്വാഗതവും, ഡോ: ഉസാമ മാസ്റ്റർ നന്ദിയും പറഞ്ഞു.

Advertisment