മരുതറോഡ് എൻ.എസ്.എസ് കരയോഗം സ്വയം സഹായ സംഘം രൂപീകരിച്ചു

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്:മരുതറോഡ് എൻ.എസ്.എസ് കരയോഗം സ്വയം സഹായ സംഘം രൂപീകരണ യോഗം താലൂക്ക് യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡൻ്റ് പി.ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.

Advertisment

താലൂക്ക് യൂണിയൻ എം.എസ്.എസ് ജോയിൻ്റ് കോർഡിനേറ്റർ ഹരിദാസ് മച്ചിങ്ങൽ മുഖ്യ പ്രഭാഷണം നടത്തി. വനിതാ സമാജം സെക്രട്ടറി ലത ബാലചന്ദ്രൻ ആശംസകളർപ്പിച്ച് പ്രസംഗിച്ചു. കരയോഗം വനിതാ സമാജം പ്രസിഡൻ്റ് കെ. ശാന്താ ദേവി സ്വാഗതം ആശംസിച്ചു, തനിമ സ്വയം സഹായ സംഘം പ്രസിഡൻ്റ് എം. കുമുദവല്ലി നന്ദി പ്രകാശിപ്പിച്ചു .

സ്വയം സഹായ സംഘം ഭാരവാഹികളായി. എം. കുമുദവല്ലി (പ്രസിഡൻ്റ്), കെ.പി. കാമാക്ഷി ഗൗതം (സെക്രട്ടറി), പി.ടി. ബിന്ദു (ട്രഷറർ), കെ.പി. ദേവകികുട്ടി (വൈസ്: പ്രസിഡൻ്റ്), പി. ശ്രീജ (ജോയിൻ്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

Advertisment