/sathyam/media/post_attachments/2rGismdZqi8mExH60eYp.jpg)
ഓങ്ങല്ലൂർ: പഞ്ചായത്തിലെ മരുതുരിൽ പ്രവർത്തിച്ചു വരുന്ന മൃഗാശുപത്രിയെ പോളിക്ലിനിനിക്ക് ആക്കി ഉയർത്തുന്ന കാര്യം പരിഗണനയിൽ ആണെന്നു ക്ഷീര വികസന വകുപ്പ് മന്ത്രി ചിഞ്ചു റാണി അറിയിച്ചു. റീ-ബിൽഡ് കേരള ഇനിഷ്യേറ്റീവിൽ ഉൾപ്പെടുത്തി മൃഗാശുപത്രിയുടെ അനുബന്ധ സൗകര്യങ്ങൾക്കായി ഒരു കോടി രൂപ അനുവദിച്ചിരുന്നു.
ഈ കെട്ടിടങ്ങളുടെ നിർമ്മാണ പ്രവർത്ത നോദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. എഴുപതോളം വർഷം പഴക്കമുള്ള കെട്ടിടത്തിന്റെ ശോച്യാവസ്ഥ പരിഗണിച്ചു കൊണ്ട് മുഹമ്മദ് മുഹസിൻ എം.എൽ.എ, റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി പുതിയ കെട്ടിടം പണിയുന്നതിനായി ഒരു കോടി രൂപ അനുവദിക്കണമെന്ന നിർദേശം മുഖ്യമന്ത്രിയ്ക്ക് സമർപ്പിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു കോടി രൂപ പ്രസ്തുത പ്രവർത്തിയ്ക്കായി സർക്കാർ അനുവദിക്കുകയായിരുന്നു.
പട്ടാമ്പിയിലെ ക്ഷീര കർഷകരുടെയും മറ്റു വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നവരുടെയും ദീർഘകാലത്തെ ആവശ്യമായിരുന്നു മരുതൂർ മൃഗാശുപത്രിയെ വെറ്റിനറി ആശുപത്രിയായി ഉയർത്തുക എന്നുളത്. പോളിക്ലിനിക്ക് ആക്കി ഉയർത്താൻ തക്ക രീതിയിൽ കെട്ടിടവും മറ്റു സൗകര്യങ്ങളും ആണ് റീ ബിൽഡ് കേരളയിലൂടെ ഒരുക്കുന്നത്.
തദ്ദേശ സ്വയം ഭരണ വകുപ്പിനാണ് നിർമ്മാണ ചുമതല നൽകിയിട്ടുള്ളത്. പോളിക്ലിനിക്കാക്കി ഉയർത്തുന്ന കാര്യം സർക്കാരിന്റെ സജിവ പരിഗണയിലുണ്ടെന്നു മന്ത്രി ചിഞ്ചു റാണി അറിയിച്ചു. കെട്ടിടം പണി പൂർത്തിയാവുന്നു താടെ ലാബ് സൗകര്യം ഏർപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. മൃഗങ്ങളിലെ രോഗങ്ങൾ കണ്ടു പടിക്കാനും അതിനുസൃതമായ ചികിത്സ നിർദേശിക്കുന്നതിനും ഇത് ഡോക്ടർമാരെ സഹായിക്കും.
ഇപ്പോൾ ഇത്തരം സേവനങ്ങൾക്ക് മണ്ണത്തി വെറ്റിനറി സർവ്വകലാശാലയെയാണ് ആ ശ്രിയിച്ചു വരുന്നത്. മുഹമ്മദ് മുഹസിൻ അദ്ധ്യക്ഷനായ ഉദ്ഘാടന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് രതി ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് രജീഷ്,ജില്ലാ മൃഗ സംരക്ഷണ ഓഫീസർ പി. ബി പത്മജ, ജില്ലാ പഞ്ചായത്ത് ഇ.ഇ.-കെ സി സുബ്രഹ്മണ്യന്, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ,പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ ക്ഷീരോലാപ്പാദക സഹകരസംഘം പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us