സംരംഭകത്വത്തിലൂടെ സ്ത്രീ ശാക്തീകരണം

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: 2022-23 വാർഷിക പദ്ധതിയിലുൾപ്പെടുത്തിയ 'സംരംഭകത്വത്തിലൂടെ സ്ത്രീ ശാക്തീകരണം' എന്ന പദ്ധതിയുടെ ഭാഗമായി വൈഗ ഗാർമെൻ്റ്സ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. പ്രവർത്തോനോൽഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.വി.പി റജീന നിർവ്വഹിച്ചു.

Advertisment

തിരുമിറ്റക്കോട് പ്രസിഡൻ്റ് വി.എം സുഹറ അധ്യക്ഷയായിരുന്നു.രണ്ട് ലക്ഷം രൂപ മൂലധന ചെലവുള്ള ഈ സംരംഭത്തിന് ഒരു ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്ത് സബ്സിഡിയായി നൽകുന്നതാണ്. തിരുമിറ്റക്കോട് സർവ്വീസ് സഹകരണ ബാങ്കാണ് അവശ്യമായ വായ്പ നൽകിയത്.

തൃത്താല ബ്ലോക്ക് ക്ഷേമകാര്യ ചെയർപേഴ്സൺ ഷെറീന ടീച്ചർ, വാർഡംഗം ടി.പ്രേമ, ബ്ലോക്ക് വ്യവസായ വികസന ഓഫീസർ പ്രതീഷ് എം,CDs ചെയർപേഴ്സൺ സൗമ്യ എ എം.എ ന്നിവർ സംസാരിച്ചു.

Advertisment