/sathyam/media/post_attachments/2xZLipLw3NKOO5HO8PKQ.jpeg)
പാലക്കാട്:കൊട്ടേക്കാട് എൻഎസ്എസ് കരയോഗം സ്വയം സഹായ സംഘ രൂപീകരണ യോഗം താലൂക്ക് യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു കരയോഗം പ്രസിഡൻ്റ് കെ.അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു, താലൂക്ക് യൂണിയൻ എം.എസ്.എസ്. എസ് ജോയിൻ്റ് കോർഡിനേറ്റർ ഹരിദാസ് മച്ചിങ്ങൽ മുഖ്യ പ്രഭാഷണം നടത്തി, കരയോഗം വൈസ് പ്രസിഡൻ്റ് കെ.സേതുമാധവൻ, ട്രഷറർ കെ.അശോക് കുമാർ എന്നിവർ ആശംസകളർപ്പിച്ച് പ്രസംഗിച്ചു,
ചടങ്ങിൽ എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കരയോഗാംഗങ്ങളുടെ മക്കളായ വിദ്യാവിനോദ്, പി.സന്ധ്യാ, ഐശ്വര്യ ആർ, അർച്ചന നായർ എം.ജി എന്നിവരെ അനുമോദിച്ചു.
കരയോഗം സെക്രട്ടറി എസ്.കെ സുരേഷ് സ്വാഗതം ആശംസിച്ചു. താലൂക്ക് യൂണിയൻ വനിത സമാജം കമ്മിറ്റി അംഗം എസ്. സ്മിത നന്ദി പ്രകാശിപ്പിച്ചു. പൗർണ്ണമി സ്വയം സഹായ സംഘം ഭാരവാഹികളായി സന്ധ്യ.പി ( പ്രസിഡൻ്റ്), അനുപ്രിയ .കെ ( സെക്രട്ടറി), ലീലവതി കെ. ( ട്രഷറർ), പ്രമീള സി (വൈസ് പ്രസിഡന്‍റ്), ദീപ്തി വി. (ജോ: സെക്രട്ടറി) എന്നിവരെ പൊതുയോഗം ഐക്യ കണ്ഠേന തെരഞ്ഞെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us