കേന്ദ്ര സർക്കാർ നയങ്ങൾ പ്രത്യാഘാതമുണ്ടാക്കുന്നതാണ്: സിഐടിയു പാലക്കാട് ജില്ലാ പ്രസിഡണ്ട് പി.കെ ശശി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: കേന്ദ്രസർക്കാർ നയങ്ങൾ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്നതാണെന്ന് സിഐടിയു ജില്ലാ പ്രസിഡണ്ട് പി.കെ. ശശി. കേന്ദ്രസർക്കാറിന് കടപ്പാട് പൊതുമുതൽ വാങ്ങിക്കാൻ ശേഷിയുള്ളവരോട് മാത്രമാണെന്നും പി.കെ. ശശി.

Advertisment

കേന്ദ്രനയത്തിനെതിരെ എൽഡിഎഫ്ഹെഡ് പോസ്റ്റോഫിസിന് മുമ്പിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ വികസനത്തിന് ഉത്തേജകമായത് ദേശീയവൽകരണമാണ്. ബാങ്കിംഗ് മേഖലയുടെയും ഇന്ധനമേയലയും ദേശീയവൽകരിച്ചതിലൂടെ വ്യാസായ വികസന വിപ്ലവമാണ് രാജ്യത്ത് നടന്നത്.

ദേശിയ വൽക്കരിക്കപ്പെട്ട എല്ലാ മേഖലകളെയും സ്വകാര്യവൽക്കരിക്കുന്ന നയമാണ് കേദ്രസർക്കാർ സ്വീകരിക്കുന്നത്. ഇന്ധന വില വർദ്ധിപ്പിക്കാനുളള അധികാരം കമ്പനികൾക്കു നൽകിയതും ഭക്ഷ്യവസ്തുക്കൾക്ക് ജി.എസ്.ടി. ഏർപ്പെടുത്തിയുതും സ്വകാര്യവൽക്കരണത്തിന്റെ മാത്രം ഭാഗമല്ല, കോർപ്പറേറ്റുകളെ സംരക്ഷിക്കുന്നതിന്റെയും പ്രീതിപ്പെടുത്തുന്നതിന്റെയും ഭാഗം കൂടിയാണ്.

കേന്ദ്ര സർക്കാറിന്റെ തെറ്റായ നയങ്ങളെ എതിർക്കുന്ന സംസ്ഥാനങ്ങളെ ഞെരിക്കുന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. കേരളത്തിന്റെ വികസന പദ്ധതികൾക്ക് തടസ്സം നിൽക്കുന്നത് തെറ്റായ നങ്ങൾക്കെതിരെ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നിലപാടുകൊണ്ടാണ്.

കേരളത്തിന്റെ വികസന പദ്ധതികൾക്ക് കുതിപ്പ് നൽകുന്ന കാഫ്ബിയെ തകർക്കാൻ ഇ.ഡിയെ ഉപയോഗിക്കുകയാണ് കേന്ദ്രസർക്കാർ. കേന്ദ്രസർക്കാറിന്റെ ഉപരോധങ്ങളെ അതിജീവിക്കാനുള്ള കരുത്ത് ഇടത് സർക്കാറിനുണ്ടെന്നും പി.കെ. ശശി പറഞ്ഞു.

എൽഡിഎഫ് കൺവീനർ വി. ചാമുണ്ണി അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി ടി. സിദ്ധാർത്ഥൻ, എൻസിപി ജില്ലാ പ്രസിഡണ്ട് എ. രാമസ്വാമി, ജനതാദൾ എസ് ജില്ലാ പ്രസിഡണ്ട് കെ.ആർ. ഗോപിനാഥൻ, അഡ്വ: നൈസ് മാത്യു, അഡ്വ: എ. കുശലകുമാർ, ഭാസ്കരൻ, സുനിൽ തുടങ്ങിയ ഘടകകക്ഷി പ്രതിനിധികളും സംസാരിച്ചു.

Advertisment