/sathyam/media/post_attachments/hpWtQBTvNcg03xhuJNjs.jpeg)
പാലക്കാട്:കേരളത്തിലെ പൊതുമേഖലാ സ്ഥാപനമായ കെ.എസ് ആർ ടി സി
യെ ചരിത്രമാവാൻ അനുവദിക്കില്ലെന്ന് സിഐടിയു ജില്ലാ സെക്രട്ടറി എം.ഹംസ. തൊഴിൽ നിഷേധിച്ചുകൊണ്ട് മുന്നോട്ട് പോവാമെന്ന ധാരണ മാനേജ്മെന്റിന് വേണ്ടെന്നും എം. ഹംസ. വിവിധ ആവശ്യങ്ങൾ ഉ നയിച്ചു കൊണ്ട് കെആർടി എംപ്ലോയീസ് അസോസിയേഷൻ ഡിപ്പോയിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.ഹംസ.
കേരളത്തിലെ പൊതു ഗതാഗത മേഖലയിൽ കെഎസ് ആർ ടി സി യുടെ സ്വാധീനത്തെ ആർക്കും തളളികളയാനാവില്ല. മാനേജ്മെന്റിന്റെ വികലമായ നയങ്ങളാണ് കെ.എസ്.ആർ.ടി.സി.യെ തകർച്ചയിലേക്ക് നയിക്കുന്നത്. കെഎസ്ആർടിസിയെ രക്ഷപ്പെടുത്തണമെന്നത് എല്ലാ തൊഴിലാളി സംഘടനകളുടെയും ആവശ്യമാണ്. സംഘടനകൾ നൽകിയ നിർദ്ദേശങ്ങൾ പരിഗണിക്കാൻ മാനേജ്മെന്റ് തയ്യാറാവണം.
താൽക്കാലിക ജീവനക്കാരെ വഴിയാധാരമാക്കുന്ന സമീപനം സ്വീകരിക്കാനാവില്ല, എല്ലാ മാസവും ശമ്പളം നൽകുന്ന നിലയിലേക്ക് മാനേജ്മെന്റ് നടപടി സ്വീകരിക്കണം. ആവശ്യമായ തിരുത്തലുകൾക്ക് പിന്തുണ നൽകും അത് തൊഴിലാളി ദ്രോഹവും കെഎസ്ആർടിസിയെ തകർക്കുന്നതുമായാൽ അംഗീകരിക്കില്ലെന്നും എം. ഹംസ പറഞ്ഞു.
ജില്ല പ്രസിഡണ്ട് പി.എസ്. ശെൽവരാജ് അദ്ധ്യക്ഷത വഹിച്ചു. പി. എസ്. മഹേഷ്, കെ. ഗോപാലക്യഷ്ണൻ , ടി.കെ. സുമതി, റിയാസ് അഹമ്മദ്, പി.സതീശൻ , കെ. കൃഷ്ണൻ കുട്ടി, എം. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us