ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/i3Uram2P1TyxHNNmJt0d.jpg)
പാലക്കാട്: ചിറ്റിലഞ്ചേരി കോന്നല്ലൂരിൽ യുവതിയെ കഴുത്തു ഞെരിച്ച് കൊന്നു. കോന്നല്ലൂർ ശിവദാസന്റെയും ഗീതയുടെയും മകൾ സൂര്യപ്രിയ (24) ആണ് മരിച്ചത്. സംഭവത്തിൽ അഞ്ചുമൂർത്തിമംഗലം അണക്കപ്പാറ ചീകോട് സുജീഷ് (27) പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി.
Advertisment
സൂര്യപ്രിയ ഡിവൈഎഫ്‌ഐ കോന്നല്ലൂർ യൂണിറ്റ് സെക്രട്ടറിയും ചിറ്റിലഞ്ചേരി മേഖല കമ്മിറ്റിയംഗവും മേലാർകോട് പഞ്ചായത്ത് സിഡിഎസ് അംഗവുമാണ്. ഇന്നു രാവിലെ യുവതിയുടെ വീട്ടിലാണ് കൊലപാതകം നടന്നത്.
വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്താണ് സംഭവം. സുജീഷ് പൊലീസ് സ്റ്റേഷിലെത്തി കീഴടങ്ങിയതോടെയാണ് കൊലപാതക വിവരം പുറംലോകം അറിയുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us