മുണ്ടൂർ ഗ്രാമപഞ്ചായത്തിൽ ലൈഫ് മിഷൻ പദ്ധതിയിൽ അർഹതയുള്ളവരെ ഉൾപ്പെടുത്തിയില്ലെന്നു ആക്ഷേപം; പരാതി നൽകി മുണ്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

മുണ്ടൂർ: മുണ്ടൂർ ഗ്രാമപഞ്ചായത്തിലെ ലൈഫ് മിഷൻ പദ്ധതിയിൽ അർഹതയുള്ളവരെ തഴഞ്ഞെന്നു പരക്കെ ആക്ഷേപം.അപ്പീൽ നൽകാനുള്ള സാധ്യത ഉപയോഗപ്പെടുത്തിയിട്ടും പട്ടികയിൽ ഇടം നൽകാതെ തഴയപ്പെട്ടന്നാണ് പരാതി. 18 വാർഡുകളിലായി അർഹതപ്പെട്ട നിരവധി പേർ ഇപ്പോഴും പുറത്താണ്.

Advertisment

അന്വഷണ ചുമതലയുള്ള ഉദ്യോഗസ്ഥർ അവരുടെ ഇഷ്ടത്തിനനുസരിച്ചു ആളുകളെ പട്ടികയിൽ ചേർത്തു എന്നും പറയുന്നു. ജീർണ്ണിച്ച വാസയോഗ്യമല്ലാത്ത ഭവനം എന്നപേരിൽ ഉൾപെടുത്തിയത്തിലാണ് കൂടുതൽ ആക്ഷേപം.

പലവാർഡുകളിലും വാസയോഗ്യമല്ലാത്ത ഭവനം എന്ന പേരിൽ ചിലർ ഉൾപെടുമ്പോൾ അർഹത ഉള്ള മറ്റു ചിലർ തഴയപ്പെടുന്നു. പരാതി പെടുവാനുള്ള സാഹചര്യം അവസാനിച്ച സ്ഥിതിക്ക് ഇനി ഗ്രാമസഭ വഴി നിർദ്ദേശിക്കുന്നവരെ ഉൾപ്പെടുത്താൻ സെക്രട്ടറിക്ക് മാത്രമേ സാധ്യമാവുകയുള്ളൂ.

സെക്രട്ടറി ഇതിനു തയ്യാറായില്ലെങ്കിൽ അർഹരായവർക്ക് വീട് എന്നത് സ്വപ്നം മാത്രമായി അവശേഷിക്കും. ഗ്രാമസഭകൾ നിർദ്ദേശിക്കുന്ന അർഹരായവരെ മുഴുവൻ ഉൾപ്പെടുത്തി അന്തിമ പട്ടിക പ്രസിദ്ധീകരിക്കണമെന്നു ആവിശ്യപ്പെട്ടാണ് മുണ്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയത്.

മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.കെ.വാസു, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ സി. വി. വിജയൻ,കെ.ജി.സുകുമാരൻ, ഐ എൻ റ്റി യു സി മണ്ഡലം പ്രസിഡന്റ് രാജൻ മുണ്ടൂർ, വാർഡ് മെമ്പർമാരായ പി.കെ.രാജേഷ്,സുജാത ഭീമരാജൻ എന്നിവർ നേരിട്ടെത്തിയാണ് സെക്രട്ടറിക്ക് പരാതി കൈമാറിയത്

Advertisment