പാലക്കാട് വടക്കന്തറ ക്ഷേത്രത്തിൽ മുലയൂട്ടൽ കേന്ദ്രം ആരംഭിച്ചു

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

വടക്കന്തറ ശ്രീ തിരുപുരായ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ മുലയൂട്ടൽ കേന്ദ്രം മലയത്ത് രാധമ്മ ഉദ്ഘാടനം ചെയ്യുന്നു

Advertisment

പാലക്കാട്: വടക്കന്തറ ശ്രീ തിരുപുരായ്ക്കൽ ക്ഷേത്രത്തിൽ കൈ കുഞ്ഞുങ്ങളുമായി തൊഴാൻ എത്തുന്ന അമ്മമാർക്ക് തങ്ങളുടെ കുഞ്ഞുങ്ങൾക്ക് മുലയൂട്ടാനായി മൂലയൂട്ടൽ കേന്ദ്രം ആരംഭിച്ചു. ഗണപതി ക്ഷേത്രത്തിന് പുറകുവശത്ത് ഒരുക്കിയിട്ടുള്ള മുലയൂട്ടൽ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം മലയത്ത് രാധമ്മ നിർവ്വഹിച്ചു.

ക്ഷേത്രം മാനേജിങ് ട്രസ്റ്റി പി. അച്ചുതാനന്ദൻ അധ്യക്ഷനായി. ട്രസ്റ്റിമാരായ വി കെ ആർ പ്രസാദ്, കെ.ഗോകുൽദാസ്, കെ .കൃഷ്ണപ്രസാദ്, ക്ഷേത്രം ഓഫീസർ കെ.ജിതേഷ്, ക്ഷേത്രം മാനേജർ പി.രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. കുരുന്നുകൾക്ക് കളിക്കോപ്പുകളും വിതരണം ചെയ്തു.

Advertisment