ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/SlH1kB6mF0HKy2yadNQM.jpeg)
പാലക്കാട്: ചാരിറ്റി പ്രവർത്തന കൂടി ലക്ഷ്യം വെച്ച് മ്യൂസിക്ക് ബാന്റ് ആരംഭിച്ചതായി സംഗീത സംവിധായകൻ പ്രകാശ് ഉള്യേരി. തൃകായ എന്ന പേരിലാരംഭിച്ച ബാന്റിന്റെ അരങ്ങേറ്റം നാളെ നടക്കുമെന്നും പ്രകാശ് ഉള്യേരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Advertisment
സ്വദേശ വിദേശ വാദ്യോപകരണങ്ങൾ അണിനിരക്കുന്നുവെന്നതാണ് ബാന്റിന്റെ പ്രത്യേകത. സ്വദേശ വിദേശ സംഗീത ഉപകരണങ്ങളുടെ സമന്വയം ഏവരും ഇഷ്ടപ്പെടുന്ന തരത്തിലാണ് സംവിധാനം ചെയ്തിരിക്കുന്നത്.
മരുതറോഡ് ഇ .കെ നായനാർ പാലിയേറ്റീവ് കെയറുമായി സഹകരിച്ചാണ് ചാരിറ്റി പ്രവർ ത്തനങ്ങൾ നടത്തുന്നത്. കല്ലേപ്പുളളി ക്ലബ് 6 ൽ നടക്കുന്ന പ്രഥമ പരിപാടി യേലേക്കുള്ള പ്രവേശനം പാസ്സ് മൂലമാണെന്നും പ്രകാശ് ഉള്യേരി പറഞ്ഞു. തായമ്പക വിദ്വാൻ മട്ടന്നൂർ ശങ്കരൻ കുട്ടിയും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us