കോട്ടോപ്പാടം ഹൈസ്കൂൾ സമ്പൂർണ ബാങ്കിങ് സ്കൂൾ പദവിയിലേക്ക്

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

മണ്ണാർക്കാട്: സ്കൂളിലെ ആയിരത്തി മുന്നൂറ് വിദ്യാർത്ഥികൾക്കും സ്വന്തം പേരിൽ സേവിങ്സ് ബാങ്ക് അക്കൗണ്ട് തുറന്ന് കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹൈസ്കൂൾ സമ്പൂർണ്ണ ബാങ്കിങ് വിദ്യാലയമെന്ന പദവി കൈവരിച്ചു.ഫെഡറൽ ബാങ്ക് മണ്ണാർക്കാട് ശാഖയുടെയും കുണ്ട്ലക്കാട് സൗപർണിക കൂട്ടായ്മയുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

Advertisment

കുട്ടികളിൽ സമ്പാദ്യശീലം വളർത്തുന്നതിനും ബാങ്കിങ് സേവനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും വിവിധ സ്കോളർഷിപ്പുകളും മറ്റ് വിദ്യാഭ്യാസ ആനുകൂല്യങ്ങളും സ്വന്തം അക്കൗണ്ടുകളിൽ ലഭ്യമാക്കുന്നതിന് ഉപകരിക്കുന്ന സമ്പൂർണ്ണ ബാങ്കിങ് സ്കൂൾ പദ്ധതിയുടെ പ്രഖ്യാപനം മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.ബുഷ്‌റ നിർവ്വഹിച്ചു.

ഫെഡറൽ ബാങ്ക് ശാഖാ മാനേജർ ബി. രമ്യ പദ്ധതി വിശദീകരണം നടത്തി.പി.ടി.എ പ്രസിഡണ്ട് കെ.നാസർ ഫൈസി അധ്യക്ഷനായി.മാനേജിങ് ട്രസ്റ്റ് ചെയർമാൻ കല്ലടി അബൂബക്കർ,വാർഡ് മെമ്പർ കെ.ടി. അബ്ദുല്ല, സൗപർണിക കൂട്ടായ്മ പ്രസിഡണ്ട് മുഹമ്മദലി പറമ്പത്ത്, സെക്രട്ടറി പി.എം.മുസ്തഫ,പ്രധാനാധ്യാപകൻ ശ്രീധരൻ പേരേഴി,ഹമീദ് കൊമ്പത്ത്,പി.എം.മുസ്തഫ,ജോൺ റിച്ചാർഡ്,റഷീദ് കൊടക്കാട്, കൂട്ടായ്മ പ്രതിനിധികളായ എൻ.പി. കാസിം,സി.കൃഷ്ണൻകുട്ടി,ഗോപി പാറക്കോട്ടിൽ, എൻ.പി.നാഷാദ്,പി.പി.നാസർ,നിഷാദ്, ഷിഹാബ്,സി.ഇബ്രാഹിം, സി.സുധീഷ്,പി.ചാമി,കെ.റസാഖ്,സ്കൂൾ ലീഡർ ഒ.മുഹമ്മദ് അസ്‌ലം പ്രസംഗിച്ചു.

Advertisment