പാലക്കാട് മുനിസിപ്പൽ ബസ്റ്റാൻ്റിൽ മണ്ണുപരിശോധന നടത്തി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: നഗരത്തിലെ മുനിസിപ്പല്‍ ബസ്സ്റ്റാന്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഡിപിആർ തയ്യാറാക്കുന്നതിന്റെ ഭാഗമായി മണ്ണ് പരിശോധനക്ക് തുടക്കം കുറിച്ചു. 2018-19 കാലത്തെ മഴക്കെടുതി മൂലമാണു പഴയ ബസ്സ്റ്റാന്റ് പൊളിച്ച് നീക്കേണ്ടി വന്നത്.

Advertisment

നിര്‍ദ്ദിഷ്ട മുനിസിപ്പല്‍ സ്റ്റാന്റു ഷോപ്പിംഗ് കോപ്ലക്‍സോടു കൂടി നിര്‍മ്മിക്കുന്നതിനാണ് കൗണ്‍സില്‍ തീരുമാനമെടുത്തത്. തുടര്‍ന്നുള്ള നടപടിക്രമങ്ങള്‍ പാലിച്ചാണ് നഗരസഭ പി സി റഷീദ് & അസ്സോസ്സയേറ്റ്സിന് അനുമതി നല്‍കിയത്.

കഴിഞ്ഞ മാസം കരട് ഡിപിആറിനും, മണ്ണ് പരിശോധനയ്ക്കു മായുള്ള അനുമതി നല്‍കിയത്. നഗരസഭ ചെയര്‍പേഴ്സണ്‍ പ്രിയ അജയന്‍, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി എസ്സ് മീനാക്ഷി, വാര്‍ഡ് കൗണ്‍സിലര്‍ സെയ്ത് മീരാന്‍ ബാബു, എഇ സ്മിത, കൗണ്‍സിലര്‍മാരിയ വിശ്വനാഥന്‍ കെ വി, കൃഷ്ണന്‍, ബഷീറുപ്പ, വ്യാപാരി നേതാക്കളായ മുഹമ്മദ് റാഫി, ടി പി സക്കറിയ, സിദ്ദിഖ്, അസ്സൻ മുഹമ്മദ്, എന്നിവർ സംബന്ധിച്ചു.

Advertisment