/sathyam/media/post_attachments/GDZ2jvOrKOkyQrpr4mjH.jpg)
പാലക്കാട്: കർഷക ദിനമായ ചിങ്ങം ഒന്ന് കർഷകർ കരിദിനമായി ആചരിച്ചു. വിവിധ കർഷക സംഘടനകൾ പ്രതിക്ഷേധത്തിനായ് വ്യത്യസ്ഥമാർഗ്ഗങ്ങളാണ് തിരഞ്ഞെടുത്തത്. കെ.സി.ബി. സി. അതിജീവന സമിതി ആഹ്വാനം ചെയ്ത കരിദിന ആചരണം സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സർക്കാരിൻ്റെ കർഷക ദിനാചരണത്തിൻ്റെ ശോഭ കെടുത്തി.
പാലക്കാട് അതിജീവന സമിതി സംഘടിപ്പിച്ച പ്രതിക്ഷേധ പ്രകടനം കോട്ടമൈതാനത്തെ അഞ്ചു വിളക്കിൽ നിന്നുമാണ് ആരംഭിച്ചത്. പാലക്കാടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് കർഷകരാണ് കരിദിന പ്രതിക്ഷേധ മാർച്ചിൽ അണിനിരന്നത്.
പാലക്കാട് കർഷക സംരക്ഷണ സമിതി പ്രസിഡൻ്റ് അഡ്വ. തോമസ് കിഴക്കേക്കര ഉത്ഘാടനം ചെയ്തു. ജോയിൻ്റ് വേരിഫിക്കേഷൻ പൂർത്തിയാക്കാത്തതു മുതൽ ബഫർ സോൺ വരെ കർഷകർ അനുഭവിക്കുന്ന പ്രശ്നങ്ങളിൽ പരിഹാരം കാണാൻ സർക്കാർ പരാജയപ്പെട്ടിരിക്കുന്നുവെന്ന് ഉത്ഘാടന പ്രസംഗത്തിൽ അദ്ദേഹം ആരോപിച്ചു.
പാലക്കാട് കലക്ട്രേറ്റ് കവാടത്തിൽ നടന്ന കരിദിന പ്രതിക്ഷേധ സമ്മേളനത്തിൽ കിഫ ചെയർമാൻ ശ്രീ അലക്സ് ഒഴുകയിൽ മുഖ്യ പ്രഭാഷണം നടത്തി. കർഷകർ തെരുവിൽ സർക്കാരിനെ വിചാരണ ചെയ്യുന്ന ദിനമായി കേരളത്തിൽ കർഷക ദിനം മാറിയിരിക്കുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വന്യമൃഗങ്ങളെ സംരക്ഷിക്കാൻ വനംവകുപ്പ് ഉദ്ദ്യോഗസ്ഥർ കാണിക്കുന്ന താല്പര്യം വലുതാണ്. വന്യമൃഗ ആക്രമണത്തിൽപ്പെടുന്ന കർഷകരെ സംരക്ഷിക്കുവാൻ കൃഷി വകുപ്പ് ഇതിൻ്റെ പകുതിയെങ്കിലും താല്പര്യം കാട്ടണം എന്നും കിഫ ചെയർമാൻ ആവശ്യപ്പെട്ടു. കൃഷിഭൂമിയിൽ നിന്നും, ജനവാസ കേന്ദ്രത്തിൽ നിന്നും ഒരു കിലോമീറ്റർ ബഫർ സോൺ എന്നത് ഭരണകൂട ജൈവായുധമെന്ന് കർഷക സംഘടനകൾ ആരോപിച്ചു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സർവ്വ ശ്രീ കെ. ജി എൽദോ, മുതലാം തോട് മണി, ഡെന്നി തെങ്ങും പള്ളി, സജീഷ് കുത്തന്നൂർ, ജോസ് മുക്കട ,ഹരിദാസ് കല്ലടിക്കോട്, സിറാജ് കൊടുവായൂർ, പി.പി. ഏനു, കെ. എ. രാമകൃഷ്ണൻ, റെയ്മണ്ട് ആൻ്റണി എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us