തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് റോഡരികിലെ അപകട ഭീഷണി ഉയർത്തുന്ന ട്രാൻസ്ഫോർമർ: അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പട്ടാമ്പി: ജനങ്ങളുടെയും മൃഗങ്ങളുടെയും ജീവന് ഭീഷണിയായി ഒരു കെഎസ്ഇബി ട്രാൻസ്ഫോർമർ. തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തിലെ കൈപ്പുറം അങ്ങാടിയിൽ നിന്നും വളാഞ്ചേരിയിലേക്ക് പോകുന്ന വഴിയിൽ റോഡ് വക്കിലായാണ് കെഎസ്ഇബി ട്രാൻസ്ഫോർമർ നിലകൊള്ളുന്നത്.

Advertisment

അപകടകരമായ രീതിയില്‍ ഈ ട്രാന്‍സ്ഫോര്‍മര്‍ നില്‍ക്കുന്നതിനാല്‍ വിദ്യാർഥികൾക്കും യാത്രക്കാർക്കും വളരെയധികം ഭീഷണിയാണ്. തെരുവിലൂടെ അലഞ്ഞു നടക്കുന്ന മൃഗങ്ങൾക്കുംവരെ അപകട സാധ്യത നിലനിൽക്കുന്നു. ചെറിയ കുട്ടികൾക്ക് വരെ തൊടാവുന്ന തരത്തിലായാണ് ഫീസ് കാരിയറുകൾ നിൽക്കുന്നത്.

റോഡ് വീതികുട്ടലിന്റെ ഭാഗമായി സൈഡുകൾ നികത്തിയപ്പോൾ ട്രാൻസ്ഫോർമർ തറനിരപ്പിൽ നിന്നും വളരെയധികം ഉയരം കുറഞ്ഞതാണ് വിനയായത്. നിലവിലുള്ള റോഡിന്റെ ഏതാനും അംഗുലം അകലെയാണ് ട്രാൻസ്ഫോർമർ ഇപ്പോൽ സ്ഥിതിചെയ്യുന്നതെന്നത് ഗുരുതരമായ ഭവിഷ്യത്തുകൾ ക്ഷണിച്ചു വരുത്താനിടയാകും.

പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ കെഎസ്ഇബി അധികൃതരാണ് നടപടി സ്വീകരിക്കെണ്ടതെന്നാണ് അവരുടെ നിലപാട്. കെഎസ്ഇബി ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞപ്പോൾ അവർക്ക് ഇക്കാര്യത്തെക്കുറിച്ച് യാതൊരു നിർദ്ദേശവും ലഭിച്ചില്ലെന്നാണ് വിശദീകരണം.

ഏതായാലും ജനങ്ങളുടെയും മറ്റു ജീവികളുടെയും ജീവൻ വെച്ചുള്ള ഈ കളിയിലെ പിടിപ്പുകേടിന് എത്രയും പെട്ടെന്ന് ഇതിന് ഒരു സാശ്വത പരിഹാരം കാണണമെന്നാണ് പരിസരം വാസികൾ ആവശ്യപ്പെടുന്നത്.

Advertisment