/sathyam/media/post_attachments/q3I7bcJZJhR3ABakP2PC.jpeg)
പാലക്കാട്: താലൂക്ക് എൻഎസ്എസ് യൂണിയൻ പ്രവർത്തകയോഗം താലൂക്ക് യൂണിയൻ പ്രസിഡൻ്റ് അഡ്വ: കെ.കെ മേനോൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ യൂണിയനിൽ ആരംഭിക്കുന്ന മന്നം എഡ്യുക്കേഷണൽ സെൻ്ററിൻ്റെ ഉദ്ഘാടനം സെപ്തംബർ 25 ന് ഞായറാഴ്ച കരയോഗം രജിസ്ട്രാർ പി.എൻ സുരേഷ് ഉദ്ഘാടനം ചെയ്യും.
യോഗത്തിൽ യൂണിയൻ വൈസ് പ്രസിഡൻ്റ് എം. ദണ്ഡപാണി അദ്ധ്യക്ഷത വഹിച്ചു, യുണിയൻ സെക്രട്ടറി എൻ. കൃഷ്ണകുമാർ സംഘടനാ പ്രവർത്തന വിശദീകരണവും, യോഗത്തിന് സ്വാഗതവും ആശംസിച്ചു.
യുണിയൻ ഭരണ സമിതി അംഗങ്ങളായ എം.ഉണ്ണികൃഷ്ണൻ, മോഹൻദാസ് പാലാട്ട്, ആർ.ബാബു സുരേഷ്, ആർ. ശ്രീകുമാർ, പി. സന്തോഷ്‌കുമാർ, എ. അജി, കെ.പി രാജഗോപാൽ, വി. ജയരാജ്, കെ. ശിവാനന്ദൻ, പ്രതിനിധി സഭാ അംഗം സി. കരുണാകരനുണ്ണി, എ. പുരുഷോത്തമൻ, താലൂക്ക് യുണിയൻ എം.എസ്.എസ് എസ് ജോയിൻ്റ് കോർഡിനേറ്റർ ഹരിദാസ് മച്ചിങ്ങൽ എന്നിവർ പ്രസംഗിച്ചു.
പ്രതിനിധി സഭാ അംഗം ആർ.സുകേഷ് മേനോൻ നന്ദി പ്രകാശിപ്പിച്ചു. താലുക്ക് യൂണിയനിലെ തൊണ്ണൂറ് കരയോഗങ്ങളിൽ നിന്നുള്ള പ്രസിഡൻ്റ്, സെക്രട്ടറി, യൂണിയൻ പ്രതിനിധികൾ, എലക്ട്രൽ റോൾമെമ്പർ എന്നിവർ സംബന്ധിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us