/sathyam/media/post_attachments/FQJgsvWuOTUruzysGrp1.jpeg)
അമേറ്റിക്കര:അമേറ്റിക്കര ഇന്ത്യൻ നാഷണൽ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
എസ്എസ്എൽസി, പ്ലസ് ടു, സിബിഎസ്ഇ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങും ബോധവൽക്കരണ സെമിനാറും നടത്തി. 'ആദരവ് 2021-22' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി കെപിസിസി വൈസ് പ്രസിഡണ്ട്
വി.ടി ബലറാം ഉദ്ഘാടനം ചെയ്തു. അമേറ്റിക്കര ഇന്ത്യൻ നാഷണൽ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സുധീഷ് പരപ്പൂരവളപ്പ് അധ്യക്ഷത വഹിച്ചു.
എസ്എസ്എൽസി, പ്ലസ് ടു, സിബിഎസ്ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ അമ്പതോളം കുട്ടികളെയാണ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൊമൻ്റോ നൽകി അനുമോദിച്ചത്.
കൂടാതെ "കൗമാരം- സംശയങ്ങളും പോംവഴികളും ബോധവത്കരണ സെമിനാർ അവതരണം അൻസാർ ഹോസ്പിറ്റലിലെ സീനിയർ ഗൈനക്കോളജിസ്റ്റ് ഡൊക്ടർ സുറുമ്മി മമ്മു നിർവ്വഹിച്ചു
ചടങ്ങിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.കെ ഫാറൂഖ്, യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി കെ.ടി ഫവാസ്, പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഫക്രുദീൻ പടിഞ്ഞാറങ്ങാടി, കോൺഗ്രസ്സ് ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് പി.ബാലകൃഷ്ണൻ, കപ്പൂർ പഞ്ചായത്തംഗങ്ങളായ ജയൻ കല്ലടത്തൂർ,ഹസീന ടീച്ചർ, പാലർലിമെൻ്ററി പാർട്ടി ലീഡർ അബുട്ടി, മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് ഫാത്തിമ്മ, ബഷീർ മൂര്യാട് (നന്ദി) സ്വാമിനാഥൻ (സ്വാഗതം), നാസർ കപ്പൂർ, ശിവദാസ് ചീരമ്പത്തേൽ, പ്രമോദ്, രാജൻ സി.ആർ, സജീഷ് തുടങ്ങി നിരവധി പേർ പങ്കെടുത്ത് സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us