എഐവൈഎഫ് പട്ടാമ്പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സിപിഐ പാലക്കാട് ജില്ലാ സമ്മേളന പ്രചരണാർത്ഥം ബാഡ്മിൻ്റണ്‍ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പട്ടാമ്പി: എഐവൈഎഫ് പട്ടാമ്പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സിപിഐ പാലക്കാട് ജില്ലാ സമ്മേളന പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന ബാഡ്മിൻറൺ ടൂർണമെന്റിന്റെ ഉദ്ഘാടനം മുഹമ്മദ് മുഹസിൻ എം.എൽ.എ നിർവഹിച്ചു. എഐവൈഎഫ്പട്ടാമ്പി മണ്ഡലം സെക്രട്ടറി സജിത് ശ്രീധരൻ സ്വാഗതം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് സഖാവ് സിറാജ് അധ്യക്ഷത വഹിച്ചു.

Advertisment

സിപിഐ പട്ടാമ്പി മണ്ഡലം സെക്രട്ടറി സഖാവ്.പി.കെ. സുഭാഷ് അഭിവാദ്യം ചെയ്തു സംസാരിച്ചു. സിപിഐ പട്ടാമ്പി ലോക്കൽ സെക്രട്ടറി മുജീബ്, അൻസാരി ബാഡ്മിന്റൺ ക്ലബ് കോ.ഓർഡിനേറ്റർ ആഷിക് എന്നിവർ സംസാരിച്ചു. വിന്നേഴ്സ് - സമീർ & ശരത്, റണ്ണറപ്പ് - ആഷിക് & ഫൈസൽ.

Advertisment