ഫ്ലെയിം വിദ്യാഭ്യാസ പദ്ധതി: വിദ്യാർത്ഥികൾക്കായി ഓറിയൻ്റേഷൻ പ്രോഗ്രാം നടത്തി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

മണ്ണാർക്കാട്:എൻ. ഷംസുദ്ദീൻ എംഎൽഎയുടെ ഫ്ലെയിം വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയുടെ കീഴിൽ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ്, നാഷണൽ ടാലൻ്റ് സെർച്ച് എക്സാമിനേഷൻ എന്നീ പരീക്ഷകൾക്ക് സമഗ്ര പരിശീലനം നൽകുന്നതിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി ഓറിയൻ്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു.

Advertisment

എംഇഎസ് കല്ലടി കോളേജ് ഓഡിറ്റോറിയത്തിൽ എൻ. ഷംസുദ്ദീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഫ്ലെയിം കോർ ഗ്രൂപ്പ് അംഗം കെ.ജി.ബാബു അധ്യക്ഷനായി. പ്രൊഫ. ഷിഹാബ് തൊടുപുഴ, ഹമീദ് കൊമ്പത്ത്, സിദ്ദീഖ് പാറോക്കോട്, സലീം നാലകത്ത്, മുനീർ താളിയിൽ, വിദ്യാഭ്യാസ ജില്ലാ എച്ച്.എം.ഫോറം കൺവീനർ പി.സി. സിദ്ദീഖ്, പി.എം. അഷ്റഫ്, ഡോ. ടി. സൈനുൽ ആബിദ്, എം.മുഹമ്മദലി മിഷ്ക്കാത്തി, ഷമീർ പഴേരി, പി.അമൻ പ്രസംഗിച്ചു.

എൻസ്കൂൾ ലേണിങ് കോ-ഓർഡിനേറ്റർ ബിനീഷ് തേങ്കുറുശ്ശി, ഒ.സി.ജിനീഷ് ക്ലാസുകൾക്ക് നേതൃത്വം നൽകി.അടുത്ത മാസത്തിലാരംഭിക്കുന്ന പരിശീലന പരിപാടിയുടെ മുന്നോടിയായി നടന്ന ഓറിയൻ്റേഷൻ പ്രോഗ്രാമിൽ രണ്ട് സെഷനുകളിലായി മണ്ഡലത്തിലെ 19 ഹൈസ്കൂളുകളിൽ നിന്നുള്ള മുന്നൂറിൽപരം വിദ്യാർത്ഥികൾ പങ്കെടുത്തു.

Advertisment