എസ്എൻഡിപി യോഗം പാലക്കാട് യൂണിയൻ യൂത്ത് മൂവ്മെൻറ് "ഉണർവ് 2022" എന്ന പേരിൽ യൂണിയനു കീഴിലുള്ള എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും പുരസ്കാരവും സർട്ടിഫിക്കറ്റും വിതരണം ചെയ്തു

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്:എസ്എൻഡിപി യോഗം പാലക്കാട് യൂണിയൻ യൂത്ത് മൂവ്മെൻറ് "ഉണർവ് 2022" എന്ന പേരിൽ യൂണിയനു കീഴിലുള്ള എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും പുരസ്കാരവും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം യൂണിയൻ പ്രസിഡൻറ് ആര്‍ .ഭാസ്കരൻ നിർവഹിച്ചു. വിദ്യാർത്ഥികൾക്കുള്ള കരിയർ ഗൈഡൻസ് ക്ലാസ് ശ്രീജിത്ത് നായർ നേതൃത്വം നൽകി.

Advertisment

യൂത്ത് മൂവ്മെൻറ് യൂണിയൻ പ്രസിഡൻറ് വി. സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂണിയൻ സെക്രട്ടറി നിവിൻ ശിവദാസ് സ്വാഗതം പറഞ്ഞു. യൂണിയൻ വൈസ്പ്രസിഡൻറ് യു. പ്രഭാകരൻ, യോഗം ഡയറക്ടർ കെ. രഘു, വനിതാ സംഘം യൂണിയൻ പ്രസിഡൻറ് പ്രേമകുമാരി ശിവദാസ് എന്നിവർ ആശംസ പ്രസംഗം നടത്തി.

യൂത്ത് മൂവ്മെന്റ് ഭാരവാഹികളായ പ്രജീഷ് പ്ലാക്കൽ, അനിൽ കുമാർ, പ്രശാന്ത് എസ്, ഗിരീഷ് വാഴക്കോട്, ഗിരീഷ് ഇറച്ചിക്കാട്, രാജേഷ് വേനോലി, സുനിൽ കുമാർ, ശബരി ദാസ്, രാജേഷ്, വിനീഷ്, എന്നിവർ യോഗത്തിൽ സംബന്ധിച്ചു. യോഗത്തിൽ യൂത്ത് മൂവ്മെൻറ് യൂണിയൻ വൈസ് പ്രസിഡൻറ് പ്രത്യുഷ് കുമാർ നന്ദി പറഞ്ഞു.

Advertisment