/sathyam/media/post_attachments/5wC4AE6WF5luNI88YTe8.jpg)
പാലക്കാട്: പേപ്പർ വില വർദ്ധനവ് ഡി.ടി.പി. ഫോട്ടോ സ്റ്റാറ്റ് തൊഴിൽ മേഖലകളെ പ്രതികൂലമായി ബാധി ച്ചെന്ന് ഇന്റർനെറ്റ് ഡി.ടി.പി., ഫോട്ടോ സ്റ്റാറ്റ് വർക്കേഴ്സ് അസോസിയേഷൻ. അക്ഷയ കേന്ദ്രമല്ലാത്ത ഓൺലൈൻ സേവന കേന്ദ്രങ്ങൾക്കെതിരെ മനപ്പൂർവ്വമായ വ്യാജ പ്രചരണങ്ങൾ നടക്കുന്നുണ്ടെന്നും സംസ്ഥാന സെക്രട്ടറി റൂയിഷ് കോഴിച്ചേരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അഭ്യസ്തവിദ്യരായ ആയിരക്കണക്കിന് പേർ ഈ മേഖലയിൽ തൊഴിൽ ചെയ്യുന്നുണ്ട്. മിക്ക പഞ്ചായത്ത് സെക്രട്ടറിമാരും സർക്കാർ നയത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നുണ്ട്. സമയത്തിന് ലൈസൻസ് അനുവദിക്കാതെയും ലൈസൻസ് നിരസിക്കുന്നതും അവസാനിപ്പിക്കണം.
തൊഴിൽ കേന്ദ്രങ്ങളെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് വ്യാജ പ്രചരണം നടത്തുന്നത് , സബ്സിഡി നിരക്കിൽ പേപ്പർ ലഭ്യമാക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കണം. സംഘടനയിൽ നിന്നും പുറത്താക്കപ്പെട്ടവർ വിമത പ്രവർത്തനവും വ്യാപക പണപ്പിരിവും നടത്തുന്നുണ്ട്.
ഇവരുടെ ചതിയിൽ അംഗങ്ങൾ വീഴരുതെന്നും ഐഡി പിഡബ്ല്യ എ സംസ്ഥാന സെക്രട്ടറി റൂയിഷ് കോഴിശ്ശേരി വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡണ്ട് എൻ. ഹരിപ്രസാദ്, കെ. സച്ചിദാനന്ദൻ, ഗോവിന്ദ രാജ്, കെ. സുനിൽകുമാർ, എം. പ്രദീപ് മേനോൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us