ബസ് യാത്രക്കാരിയുടെ മാല മോഷ്ടിച്ച യുവതികൾ പിടിയിൽ

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: ബസിൽ നിന്നും യാത്രക്കാരിയുടെ രണ്ടു പവൻ തൂക്കം വരുന്ന സ്വർണ്ണമാല പൊട്ടിച്ചെടുത്ത യുവതികളെ പാലക്കാട് ടൗൺ സൗത്ത് പോലീസ് പിടികൂടി.

Advertisment

തമിഴ്‌നാട്‌ ദിണ്ഡിക്കൽ പാറപ്പെട്ടി മേഘവർണ്ണൻ്റെ മകൾ സന്ധ്യ (22), തമിഴ്നാട് ദിണ്ടിക്കൽ പാറപ്പെട്ടി വിനോദിൻ്റ ഭാര്യ കാവ്യ ( 24) എന്നിവരാണ് അറസ്റ്റിലായത്. പാലക്കാട് നിന്നും കണ്ണന്നൂരിലേക്ക് പോകുന്ന ബസിൽ വെച്ചാണ് മോഷണം നടത്തിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

Advertisment