ഉത്സവ സീസണ്‍ ആരംഭിച്ചതോടെ പാലക്കാട് ധാരാളം അന്യസംസ്ഥാന മോഷ്ടാക്കള്‍ ഇറങ്ങിയതായി പോലീസ്. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും പോലീസ് അറിയിച്ചു

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: ഉത്സവ സീസൻ ആരംഭിച്ചതോടെ ബസുകളിലും നിരത്തുകളിലും കടകളിലും വൻ തിരക്ക് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അന്യസംസ്ഥാനങ്ങളിൽ നിന്നും ധാരാളം മോഷ്ടാക്കൾ ഉറങ്ങിയതായി പോലീസ് അറിയിച്ചു.

Advertisment

അനാവശ്യമായ കൃത്രിമ തിരക്ക് സൃഷ്ടിച്ച് മോഷണം നടത്തുകയാണ് ഇവരുടെ രീതി. അതു കൊണ്ട് സ്ത്രീകൾ സ്വർണ്ണാഭരണങ്ങൾ സേഫ്റ്റി പിൻ ഉപയോഗിച്ച് ജാക്കറ്റിൽ കുത്തുക, വാനിറ്റി ബാഗിലെ വസ്തുക്കൾ സൂക്ഷിക്കുക, സംശയം തോന്നുന്ന വ്യക്തികളെ കണ്ടാൽ പോലീസിനെ അറിയിക്കണമെന്നും പോലീസ് പറഞ്ഞു.

നിരീക്ഷണത്തിനായി മഫ്ടിയിൽ പോലീസും വനിതാ പോലീസും ഡ്യൂട്ടിയിലുണ്ടാകുമെന്നും പോലീസ് മുന്നറിയിപ്പു നൽകി. പോലീസ് സഹായത്തിനായി 100, 112, 04912537368, 0491 250 2375 എന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

Advertisment